:ആദിശങ്കരന്റെ ജന്മനാടായ കാലടിയും മലയാറ്റൂർ കുരിശുമുടി അന്തർദേശീയ തീർഥാടന കേന്ദ്രവുമുള്ള അങ്കമാലി ഇന്ന് അതിവേഗം വളരുന്ന ഒരു നഗരമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും പ്രധാന ദേശീയപാതകളുടെ സാന്നിധ്യവും പ്രദേശത്തെ ഒരു സുപ്രധാന ഗതാഗതകേന്ദ്രമാക്കി മാറ്റുന്നു. ഈ അങ്കമാലിക്ക് ഇന്ന് ഏറ്റവുംആവശ്യം ഗതഗതക്കുരുക്ക് ഒഴിവാക്കാനുള്ള വഴികളാണ്. തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അങ്കമാലി ടൗണിൽ പ്രവേശിക്കാതെ കോട്ടയം, എറണാകുളം ഭാഗത്തേക്ക് പോകാനുള്ള സമാന്തരപാത യാഥാർഥ്യമായെങ്കിൽ എറെ അനുഗ്രഹമാകും. To advertise here, ഇത് ശബരിമല, മലയാറ്റൂർ തീർഥാടന കാലങ്ങളിൽ നഗരം അനുഭവിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമാകും. മൂക്കന്നൂർ കവലയിൽനിന്ന് ഇടത്തോട്ടും വലത്തോട്ടുമായി തിരിയുന്ന റിങ് റോഡ് പടശേഖരങ്ങളിലൂടെ കടന്ന് എറണാകുളം റൂട്ടിലേക്കും കോട്ടയം റൂട്ടിലേക്കും ബന്ധിപ്പിക്കാം. എയർപോർട്ട്, റെയിൽവേ സ്റ്റേഷനുകളിലേക്ക് സിഗ്നൽ രഹിത ഇടനാഴിയായിപ്പോലും ഇതിനെ മാറ്റാവുന്നതാണ്. കാലടി ജങ്ഷനിലെ കിലോമീറ്ററുകൾ നീളുന്ന കുരുക്കഴിക്കാനും നടപടികൾവേണം. വാഹനബാഹുല്യം കാരണം അങ്കമാലി പട്ടണത്തിൽ റോഡ് മുറിച്ച് കടക്കണമെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് രോഗികൾക്കും കുട്ടികൾക്കും പ്രായമായവർക്കും. ലിഫ്റ്റ് സൗകര്യത്തോടുകൂടിയ ആകാശ നടപ്പാതകൾ ഇവിടെ വരേണ്ടകാലം ഏറെ അതിക്രമിച്ചു. ആലുവയിൽനിന്ന് മെട്രോ ട്രെയിൻ പാത എയർപോർട്ട്- ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മൂക്കന്നൂർ കവലയിൽ അവസാനിപ്പിച്ചാൽ തൃശ്ശൂർ- എറണാകുളം ജില്ലകളുടെ വളർച്ചയ്ക്ക് ഏറെ ഉതകും. അങ്കമാലി ഡോ. ഫാ. ജോമോൻ കോലഞ്ചേരി. (ബെംഗളൂരു ചാൻസലർ, മണ്ഡ്യ രൂപത) എന്നും കുരുക്കഴിയാത്ത കടുത്തുരുത്തി :കോട്ടയം ജില്ലയിലെ മനോഹരമായ ഭൂപ്രകൃതിയും ആവാസവ്യവസ്ഥയുമുള്ള മണ്ഡലമാണ് കടുത്തുരുത്തി. കേരളത്തിലെ മലയോര മധ്യമേഖലയ്ക്കും കായൽ തീരപ്രദേശത്തിനും ഇടയിലുള്ള ഒരു പ്രധാന ഗതാഗത കേന്ദ്രമാണ് ഈ മണ്ഡലം. അടിസ്ഥാന വികസനത്തിൽ ഏറെ പുരോഗതി കൈവരിച്ച മണ്ഡലമാണ് കടുത്തുരുത്തി. എറണാകുളം, കോട്ടയം ജില്ലകൾക്കിടയിലുള്ള മണ്ഡലം നേരിടുന്ന എറ്റവും രൂക്ഷമായ പ്രതിസന്ധി റോഡ് മാർഗമുള്ള ഗതാഗതമാണ്. ഇരു ജില്ലകൾക്കിടയിലുള്ള ടൗണായതിനാൽ വാഹന ഗതാഗതത്തിരക്ക് രൂക്‌ഷമായ ടൗണാണിത്. വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരംകാണാൻ ഭരണവർഗത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഐ.ടി.സി. ജങ്ഷൻ മുതൽ ബ്ലോക്ക് ജങ്ഷൻ വരെയുള്ള ബൈപ്പാസ് നിർമാണം രണ്ടുപതിറ്റാണ്ടിന് ശേഷമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. വർഷങ്ങളായുള്ള റോഡ് നിർമാണ പ്രവൃത്തി ജനങ്ങൾക്കുണ്ടാക്കിയ ദുരിതം ചില്ലറയല്ല. ഗതാഗതക്കുരുക്കും പൊടിശല്യവുംമൂലം ടൗണിലിറങ്ങാൻ പറ്റാത്തസ്ഥിതിയായിരുന്നു. ഇത്രയും വികസിച്ച നഗരമായിട്ടും ഒരു ബസ്‌സ്റ്റാൻഡില്ലാത്തത് കടുത്തുരുത്തി ടൗണിന്റെ എറ്റവും വലിയ പോരായ്മയാണ്. ഇരുജില്ലകളിലേക്കുമുള്ള നൂറുകണക്കിന് ബസുകളാണ് ടൗണിലൂടെ കടന്നുപോകുന്നത്. എന്നാൽ, ഇവിടെ ഇതുവരെയായി സ്വകാര്യ, കെ.എസ്.ആർ.ടി. സ്റ്റാന്റുകൾ യാഥാർഥ്യമായിട്ടില്ല. ഏറ്റുമാനൂർ -കോട്ടയം, തലയോലപ്പറമ്പ് -വൈക്കം-എറണാകുളം ഭാഗങ്ങളിലേക്കുള്ള ഒട്ടേറെ ബസുകളാണ് കടുത്തുരുത്തി ടൗണിൽനിന്ന് പുറപ്പെടുന്നത്. ഇതെല്ലാം നിലവിൽ റോഡരുകിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇതിലൂടെ വിദ്യാർഥികൾ, സ്ത്രീകൾ എന്നിവർ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ജനസാന്ദ്രതയേറിയ മണ്ഡലത്തിൽ ഏക സർക്കാർ ആതുരാലയകേന്ദ്രം കടുത്തുരുത്തി താലൂക്ക് ആശുപത്രിയാണ്. ഇവിടെ പര്യാപ്ത സൗകര്യമില്ലാത്തത് സാരാണക്കാരായ രോഗികൾക്ക് ഏറെ ബുദ്ധിമുട്ടാണ്. താലൂക്ക് ആശുപത്രിയിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ നിർബന്ധമായും തയ്യാറാകണം. കടുത്തുരുത്തി ഒരു ബസ്‌സ്റ്റാൻഡില്ലാത്തത് കടുത്തുരുത്തി ടൗണിന്റെ എറ്റവും വലിയ പോരായ്മയാണ് മാത്യു തോമസ്,ജന. സെക്രട്ടറി കൈരളി സമാജം,ഹൊസൂർ
