ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

M
MathrubhumiSource Link
തട്ടാരമ്പലത്തിലെ പുതിയ സിഗ്നൽസംവിധാനം To advertise here, മാവേലിക്കര : തട്ടാരമ്പലം ജങ്ഷനിൽ കഴിഞ്ഞ ശനിയാഴ്ച പ്രവർത്തിച്ചുതുടങ്ങിയ സിഗ്നൽവിളക്കു മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായി പരാതി. ജങ്ഷനിൽനിന്ന് നാലു ദിശകളിലേക്കും പച്ചവിളക്ക് തെളിയുന്ന സമയക്രമത്തിലെ അശാസ്ത്രീയതയാണ് ഗതാഗതക്കുരുക്കിനു കാരണമാകുന്നതെന്നാണ് ആക്ഷേപം. പരാതികൾ വ്യാപകമായതോടെ ബുധനാഴ്ച വൈകീട്ട് സിഗ്നൽ സംവിധാനം ഓഫാക്കി. ജങ്ഷനിൽനിന്ന് മാവേലിക്കര ഭാഗത്തേക്ക് 30 സെക്കൻഡും ഹരിപ്പാട് ഭാഗത്തേക്ക് 33 സെക്കൻഡും കായംകുളം ഭാഗത്തേക്ക് 17 സെക്കൻഡും മാന്നാർ ഭാഗത്തേക്ക് 15 സെക്കൻഡുമാണ് പച്ചവിളക്ക് തെളിഞ്ഞുനിൽക്കാൻ സമയം ക്രമീകരിച്ചിരുന്നത്. സിഗ്നൽ ലഭിച്ച് മുന്നോട്ടുനീങ്ങുന്ന വാഹനങ്ങൾ റൗണ്ട് എബൗട്ട് പാതി തിരിയുമ്പോഴേക്കും ചുവപ്പു തെളിയുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇതിനകം മറ്റു ദിശകളിൽനിന്ന് സിഗ്നൽ ലഭിച്ചെത്തുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ ജങ്ഷൻ കുരുക്കിലമരും. കായംകുളം, ഹരിപ്പാട് ദിശകളിലേക്കുള്ള ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത് ജങ്ഷനു നടുവിൽത്തന്നെയാണ്. മാവേലിക്കര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് നേരത്തേ ജങ്ഷനു നടുവിലായിരുന്നെങ്കിലും പിന്നീട് കിഴക്കോട്ടു മാറ്റിയിരുന്നു. നിലവിൽ തെക്കോട്ടും പടിഞ്ഞാറോട്ടുമുള്ള സ്റ്റോപ്പുകളിൽ ബസ് നിർത്തുമ്പോൾ പച്ച സിഗ്നൽ കടന്ന് എത്തുന്ന വാഹനങ്ങൾക്കു പോകാൻ കഴിയാതെ ജങ്ഷനിൽ കുരുക്കുണ്ടാകുന്നു. ബസ് സ്റ്റോപ്പുകൾ തട്ടാരമ്പലം ജങ്ഷനിൽനിന്ന് നൂറുമീറ്റർ മുന്നോട്ടുമാറ്റണമെന്ന് താലൂക്ക് വികസനസമിതി യോഗങ്ങളിലടക്കം നിരന്തരമായി ആവശ്യം ഉയർന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല. തട്ടാരമ്പലം ക്ഷേത്രത്തിൽ വരുന്നവരുടെ വാഹനങ്ങൾ ജങ്‌ഷനിൽ നിർത്തിയിടുന്നതും കുരുക്കുണ്ടാക്കുന്നുണ്ട്. ക്ഷേത്രത്തിനു വടക്കുവശത്തുള്ള ദേവസ്വം വ്യാപാരസമുച്ചയത്തിനു പിന്നിലുള്ള ദേവസ്വംവക സ്ഥലത്ത് ക്ഷേത്രത്തിൽ എത്തുന്നവർക്ക് പാർക്കിങ് സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. തിരക്കേറിയ ജങ്‌ഷനിൽ കാൽനടയാത്രക്കാർക്കും ഭിന്നശേഷിക്കാർക്കും റോഡു മുറിച്ചുകടക്കാനുള്ള സൗകര്യവുമുണ്ടാകണം. വർഷങ്ങൾക്കു മുൻപ്‌ തട്ടാരമ്പലം ജങ്ഷനിലുണ്ടായിരുന്ന സിഗ്നൽവിളക്ക് ഗതാഗതക്കുരുക്കെന്ന നിരന്തര പരാതിയെത്തുടർന്ന് ഒഴിവാക്കിയിരുന്നു. തട്ടാരമ്പലം-പന്തളം റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ആധുനികരീതിയിൽ നവീകരിച്ചതിനൊപ്പം തട്ടാരമ്പലത്ത് റൗണ്ട് എബൗട്ട് സംവിധാനം ഏർപ്പെടുത്തിയിരുന്നു. റൗണ്ട് എബൗട്ടിലൂടെ വലിയ പരാതികളില്ലാതെ വാഹനങ്ങൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കേയാണ് പുതിയ സിഗ്നൽ വിളക്ക് സ്ഥാപിച്ച് ഗതാഗതക്കുരുക്കു രൂക്ഷമാക്കിയത്. സിഗ്നൽ വിളക്കിന്റെ സമയം പുനഃക്രമീകരിക്കും വ്യാപകമായ പരാതിയെത്തുടർന്നാണ് സിഗ്നൽ വിളക്കിന്റെ പ്രവർത്തനം നിർത്തിവെച്ചത്. പോരായ്മകൾ പരിഹരിച്ച് വിളക്കിന്റെ സമയം പുനഃക്രമീകരിക്കും. സി. സുരേഷ് നഗരസഭാ കൗൺസിലർ ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കണം ജങ്ഷനു നടുവിലുള്ള സ്റ്റോപ്പുകളിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത്‌ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. തെക്കോട്ടും പടിഞ്ഞാറോട്ടുമുള്ള സ്റ്റോപ്പുകൾ നൂറുമീറ്റർ മുന്നിലേക്കു മാറ്റണം. ജയകുമാർ നമ്പിടേത്ത് സാമൂഹികപ്രവർത്തകൻ പുതിയ പരിഷ്‌കാരങ്ങൾ പിൻവലിക്കണം തട്ടാരമ്പലത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം ദുഷ്‌കരമാക്കുന്ന ഇപ്പോഴത്തെ പരിഷ്‌കാരങ്ങൾ പിൻവലിച്ച് മുൻപ് വാഹനങ്ങൾ പോയതുപോലുള്ള സംവിധാനം ഉണ്ടാകണം. ജസ്റ്റിസൺ പാട്രിക് സാമൂഹികപ്രവർത്തകൻ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു — Mathrubhumi | Boolokam | Boolokam