ശാസ്താംകോട്ട :കൊല്ലം-തേനി ദേശീയപാത ഉൾപ്പെടെ കടന്നുപോകുന്ന ജങ്ഷനായ ചക്കുവള്ളിയിൽ ഗതാഗതനിയന്ത്രണ സംവിധാനമില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. രണ്ട് സ്കൂളുകളിലെ ആയിരത്തോളം കുട്ടികൾ ദിവസവും കടന്നുപോകുന്ന ജങ്ഷൻകൂടിയായ ചക്കുവള്ളി പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥലവുമാണ്. To advertise here, കൊല്ലം-തേനി ദേശീയപാതയും അടൂർ, പുതിയകാവ് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള പാതകളും വന്നുചേരുന്ന തിരക്കേറിയ ജങ്ഷനാണിത്. അടൂർ, കല്ലുകുഴി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ദേശീയപാത കുറുകേ കടന്നുവേണം പുതിയകാവ് ഭാഗത്തേക്ക് പോകാൻ. താമരക്കുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുതിയകാവ് ഭാഗത്തേക്കു പോകുന്നതിന് തിരിയുമ്പോൾ എതിർദിശയിൽ വാഹനങ്ങൾ വരുന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാതെപോകുന്നു. ഇതെല്ലാം അപകടങ്ങൾക്ക് കാരണമാകുന്നു. കാൽനടയാത്രക്കാരും പാതകൾ മറികടക്കുന്നത് ഭയത്തോടെയാണ്. വാഹനങ്ങളുടെയും യാത്രക്കാരുടെയും തിരക്ക് വർധിച്ചിട്ടും ഗതാഗതനിയന്ത്രണത്തിന് ഒരു സംവിധാനവുമില്ല. ഹോം ഗാർഡിനെപ്പോലും പ്രദേശത്ത് നിയമിച്ചിട്ടില്ല. സിഗ്നൽ ലൈറ്റിനായി പുതിയകാവ് പാതയിൽ തൂണു നാട്ടിയിട്ട് കാലമേറെയായെങ്കിലും ഒന്നും നടന്നില്ല. പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ബോർഡ് സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള കുട്ടികൾ പലരും രണ്ടും മൂന്നും പാതകൾ മുറിച്ചുകടന്നാണ് സ്കൂളിലെത്തുന്നത്. മിക്കപ്പോഴും വ്യാപാരികളും മറ്റു യാത്രക്കാരുമാണ് ഈ അപകടമേഖലയിൽ കുട്ടികൾക്ക് താങ്ങാകുന്നത്. Published: 20 Apr 2026, 12:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗതാഗതനിയന്ത്രണമില്ല, ചക്കുവള്ളി ജങ്ഷനിൽ അപകടസാധ്യത
M
MathrubhumiSource Link
20 days ago