തിരുവനന്തപുരം: ഗതാഗതനിയമലംഘനത്തിനുള്ള 11 ലക്ഷം കേസുകളിൽ പിഴ പകുതിയായി കുറയ്ക്കും. ഇതിനായി സംസ്ഥാനസർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. യഥാസമയം പിഴ അടയ്ക്കാത്തതിനെത്തുടർന്ന് പോലീസും മോട്ടോർവാഹനവകുപ്പും കോടതിക്ക് കൈമാറിയ കേസുകളിലാണ് ഇളവ് ലഭിക്കുക. To advertise here, കോടതി പിഴ നിശ്ചയിച്ച കേസുകളിൽ ആനുകൂല്യം ലഭിക്കില്ല. പിഴ സ്വീകരിച്ച് കേസ് തീർപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരമാണ് (കോമ്പൗണ്ടിങ്) വിനിയോഗിക്കുന്നത്. 2024 ഡിസംബർവരെയുള്ള കേസുകളിൽ ആനുകൂല്യം ലഭിക്കും. ഏപ്രിൽ 31-നുള്ളിൽ പിഴക്കുടിശ്ശിക തീർക്കണം. ഭീമമായ പിഴത്തുക അടയ്ക്കാൻ പലരും മടിക്കുന്ന സാഹചര്യത്തിലാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കൊണ്ടുവരാൻ ട്രാൻസ്പോർട്ട് കമ്മിഷണർ ശുപാർശചെയ്തത്. അഞ്ചുവർഷത്തിനിടെ 14 ലക്ഷം ഇ-ചെലാനുകളാണ് ചുമത്തിയത്. ഇതിൽ മൂന്നുലക്ഷം കേസ് മാത്രമാണ് തീർപ്പായത്. ശേഷിക്കുന്നവ വെർച്വൽ, സി.ജെ.എം. കോടതികളുടെ പരിഗണനയിലാണ്. ഇവ തിരിച്ചെടുത്ത് തീർപ്പാക്കുള്ള അധികാരം പിഴചുമത്തിയ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. പോലീസും മോട്ടോർവാഹനവകുപ്പും പിഴ തീർപ്പാക്കൽ അദാലത്തുകൾ ഉടൻ സംഘടിപ്പിക്കും. Content Highlights: Government announces 50% reduction in traffic fines., Scheme applicable to 11 lakh pending cases., Deadline for payment is April 31., Covers cases pending with Police and Motor Vehicle Department., Excludes cases where court has already fixed the penalty. Published: 16 Mar 2026, 08:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗതാഗതനിയമലംഘനം: പിഴ പകുതിയടച്ചാൽ മതി, 11 ലക്ഷം കേസുകളിൽ ഇളവ്
M
MathrubhumiSource Link
about 2 months ago