തൃശ്ശൂർ: എം.എസ്‌സി. സുവോളജി ഉയർന്ന മാർക്കിൽ ജയിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ചിലന്തികളെപ്പറ്റി ഗവേഷണം നടത്തുന്നതിനിടെയാണ് പുതിയൊരു കോഴ്സിനെപ്പറ്റി ആശ കേട്ടത്. കാലിക്കറ്റ് സർവകലാശാല േകരള പോലീസ് അക്കാദമിയുമായി ചേർന്നുതുടങ്ങിയ രാജ്യത്തെ ആദ്യത്തെ നായപരിശീലന കോഴ്സ്. മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിനു വേണ്ട യോഗ്യത പത്താം ക്ലാസ് ആണ്. പി.എച്ച്.ഡി. വിദ്യാർഥിയായ ആശ ടി. ജോയ് ഗവേഷണം താത്‌കാലികമായി നിർത്തി കോഴ്സിന് ചേർന്നു. 30 പേരിൽ ആശയുൾപ്പെടെ മൂന്നു സ്ത്രീകളുണ്ട്. 30-ന് ആദ്യബാച്ച് പൂർത്തിയാക്കി എല്ലാവരും പുറത്തിറങ്ങുകയാണ്. വിദേശത്തെ ജോലിയിൽനിന്ന് അവധിയെടുത്ത് കോഴ്സിൽ ചേർന്ന തൃശ്ശൂർ മുണ്ടൂർ സ്വദേശി എം.എസ്. ബിജുവുമുണ്ട്. അഞ്ചുമാസം പ്രായമുള്ള കുട്ടിയോടൊപ്പമാണ് അഞ്ജലി പഠനത്തിനെത്തിയത്. േകാഴ്സിൽ നായപരിശീലനം മാത്രമാണ് ലക്ഷ്യമിട്ടതെങ്കിലും പഠിതാക്കളുടെ ഉൗർജം ഉൾക്കൊണ്ട് ഇതര വിഭാഗങ്ങളിലും പരിശീലനവും നൽകി. കുതിര പരിചരണവും സവാരിയുമായിരുന്നു ഒന്ന്. പാമ്പുപിടിത്തം മറ്റൊന്ന്. 30-ൽ 27 പേരും പരിശീലനം നേടി സർട്ടിഫൈഡ് സ്നേക്ക് ക്യാച്ചർമാരായി. To advertise here, കാലിക്കറ്റ് സർവകലാശാല ആരംഭിച്ച കോഴ്സിന്റെ പേര് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആൻഡ് കനൈൻ ഫോറൻസിക് എന്നാണ്. ഫീസ് ഇൗടാക്കിയാണ് കോഴ്സ് നടത്തുന്നത്. മുഴുസമയ കോഴ്സാണ്. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ആറു മണിക്കൂറാണ് ക്ലാസ്. മൊത്തം 426 മണിക്കൂറാണ് പഠനം. 16 സിലബസിൽ 13 പ്രായോഗിക പരിശീലനവും മൂന്ന് പുസ്തക പഠനവുമാണ്. പോലീസ് അക്കാദമി ഡയറക്ടർ കെ. സേതുരാമൻ, ഫോറൻസിക് വിഭാഗം മേധാവി ഡോ. എം.എസ്. ശിവപ്രസാദ് എന്നിവരാണ് കോഴ്സിന് നേതൃത്വം നൽകുന്നത്. സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിൽനിന്ന് വിരമിച്ച എസ്.െഎ. പി. രമേഷാണ് മുഖ്യപരിശീലകൻ. Content Highlights: India's first professional dog training and canine forensic certificate course., Collaboration between Calicut University and Kerala Police Academy Published: 19 Mar 2026, 10:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗവേഷണം മാറ്റിവെച്ച് 'ഡോഗ് ട്രെയിനിങ്'; പോലീസ് അക്കാദമിയിൽ നിന്ന് പരിശീലനം നേടി ആശ
M
MathrubhumiSource Link
about 2 months ago