പാലക്കാട് : ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പൂർണസജ്ജമാക്കണമെന്നാവശ്യപ്പെട്ട് ഗവ. മെഡിക്കൽ കോളേജിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. ഗവ. മെഡിക്കൽ കോളേജ് സമരസമിതി നേതൃത്വത്തിലായിരുന്നു പ്രതിഷേധം. To advertise here, ആരോഗ്യവകുപ്പിന്റെ ചികിത്സാ പിഴവിന്റെ പേരിൽ വലതുകൈ മുറിച്ചുമാറ്റപ്പെട്ട പല്ലശ്ശന സ്വദേശിനി വിനോദിനി ഉദ്ഘാടനംചെയ്തു. എൻ.ഡി.എ. യുടെ പാലക്കാട് നിയമസഭാ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു. ഗവ. മെഡിക്കൽ കോളേജ് സമരസമിതി ചെയർമാൻ ആറുമുഖൻ പത്തിച്ചിറ അധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ റെയ്മൻറ് ആന്റണി, വിനോദിനിയുടെ അമ്മ പ്രസീത, പാലക്കാടൻ കർഷക മുന്നേറ്റം ജില്ലാ സെക്രട്ടറി സജീഷ് കുത്തന്നൂർ, രഘു മാത്തുർ, കെ.ആർ. ഹിമേഷ്, ബാലചന്ദ്രൻ പോത്തയൻകാട്, രാജേഷ് കുത്തന്നൂർ, ബാബു തരൂർ, സിദ്ധീഖ് ഇരുപ്പശ്ശേരി, കാരപ്പാടം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. Published: 22 Mar 2026, 03:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗവ. മെഡിക്കൽ കോളേജിൽ റീത്ത് വെച്ച് സമരം
M
MathrubhumiSource Link
about 2 months ago