ഷാർജ : ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്കുള്ള മാനുഷിക പിന്തുണയുമായി വീണ്ടും യു.എ.ഇ.യുടെ സഹായം. 'ഹുമൈദ് എയർ ബ്രിഡ്ജ്' സംരംഭത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് ഷാർജ വിമാനത്താവളം വഴി ഗാസയിലേക്ക് 100 ടൺ ഭക്ഷ്യവസ്തുക്കളയച്ചത്. യു.എ.ഇ. നടത്തുന്ന മാനുഷികപിന്തുണയായ ഓപ്പറേഷൻ ഷിവാലറസ് നൈറ്റ് 3 എന്ന സഹായപദ്ധതിയുമായി സഹകരിച്ചുകൊണ്ട് യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ പിന്തുണയോടെയായിരുന്നു സംരംഭം. To advertise here, ഗാസയിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് അൽ നുഐമിയുടെ നിർദേശാനുസരണമുള്ള ഹുമൈദ് എയർ ബ്രിഡ്ജ് സംരംഭംവഴിയുള്ള സഹായവിതരണം ദുരിതം ലഘൂകരിക്കാൻ സാധിക്കുമെന്ന് ഓപ്പറേഷൻ ഷിവാലറസ് നൈറ്റ് 3 യുടെ ദുരിതാശ്വാസ പ്രവർത്തന കോഡിനേറ്റർ ഹമ്മൂദ് അൽ അഫാരി പറഞ്ഞു. യു.എ.ഇ. ഫീൽഡ് ഹോസ്പിറ്റൽ, ഈജിപ്തിലെ അൽ അരിഷിലുള്ള യു.എ.ഇ. ഫ്ലോട്ടിങ് ഹോസ്പിറ്റൽ ഉൾപ്പെടെ ഗാസയിൽ ഒട്ടേറെ മാനുഷിക സഹായ പ്രവർത്തനങ്ങൾ തുടരുകയാണ്. 100 കിടക്കകളുള്ള ഇവിടങ്ങളിൽ ഒന്നിലേറെ മേഖലകളിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അൽ അഫാരി വ്യക്തമാക്കി. ഗാസയിലേക്ക് യു.എ.ഇ. ഇതുവരെയായി 1,22,000 ടണ്ണിലേറെ സാധനങ്ങൾ നൽകിക്കഴിഞ്ഞു. ഏതാണ്ട് 300 കോടിയിലേറെ ഡോളർ മൂല്യം വരുന്നതാണ് ഈ സഹായങ്ങൾ. യു.എ.ഇ.യുടെ മാനുഷികതയാണ് ഇത് തെളിയിക്കുന്നത്. ഗാസയിൽ അടിയന്തര പ്രാധാന്യത്തോടെ ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റുന്നതിനും ദുർബല ജനവിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള എയർ ബ്രിഡ്ജ് സംരംഭം തുടരുമെന്ന് ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അബ്ദുൾ വഹാബ് അൽ ഖാജ പറഞ്ഞു. അജ്‌മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിർദേശാനുസരണം 80 ലക്ഷം ദിർഹം മൂല്യമുള്ള ഭക്ഷണസാധനങ്ങളടക്കം പ്രത്യേക സഹായകപ്പലും ഗാസയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് അൽ ഖാജ പറഞ്ഞു. വ്യോമ, കടൽമാർഗം യു.എ.ഇ. ഗാസയിലെ ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതി വ്യാപിപ്പിക്കുകയാണ്. Published: 18 Apr 2026, 01:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗാസയിലേക്ക് യു.എ.ഇ.യുടെ 100 ടൺ ഭക്ഷ്യവസ്തുക്കൾകൂടി
M
MathrubhumiSource Link
22 days ago