നീലേശ്വരം : മികച്ച സ്ത്രീപക്ഷ നാടകരചനയ്ക്കുള്ള ഗിരീഷ് കർണാട് നാഷണൽ ഡ്രാമാ അവാർഡ് നാടകകൃത്ത് രാജ്‌മോഹൻ നീലേശ്വരം ഏറ്റുവാങ്ങി. ഗിരീഷ് കർണാട് തിയറ്റർ സ്മാരക വേദി ഏർപ്പെടുത്തിയ അവാർഡ് പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി സമ്മാനിച്ചു. 11 നാടകങ്ങൾ അടങ്ങിയ നോട്ടം എന്ന സമാഹാരമാണ് അവാർഡിന് അർഹമായത്. To advertise here, കേരള സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ഇടശ്ശേരി, ജി. ശങ്കരപ്പിള്ള, അബുദാബി ശക്തി അവാർഡ്, ജോസഫ് മുണ്ടശ്ശേരി, എ.പി. കളയ്ക്കാട്, ഭരത് പി.ജെ. ആന്റണി, പി.എം. താജ്, ഭാരത്‌ഭവൻ തുടങ്ങി നാടകരചനയ്ക്ക് നിരവധി അവാർഡുകൾ രാജ്‌മോഹൻ നീലേശ്വരത്തിന് ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമച്ചർ നാടകമത്സരത്തിൽ നിരവധി അവാർഡുകൾ നേടിയ മരമീടൻ, മാടൻമോക്ഷം എന്നീ നാടകങ്ങളുടെ രചയിതാവാണ് രാജ്‌മോഹൻ നീലേശ്വരം. Published: 04 May 2026, 04:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗിരീഷ് കർണാട് നാഷണൽ ഡ്രാമാ അവാർഡ് രാജ്‌മോഹൻ നീലേശ്വരം ഏറ്റുവാങ്ങി
M
MathrubhumiSource Link
about 2 hours ago
