Lifestyle Desk Last Updated: 07 April 2026, 02:35 PM IST മൈസൂരു ഡിആർഎം ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ആർപിഎഫ് ഉദ്യോഗസ്ഥൻ റെന്‍സ്‌കെ റൂസ് ടെര്‍മെന്‍ലെന് ഗിറ്റാർ തിരികെ നൽകുന്നു, ആർപിഎഫിന് നന്ദി പറയുന്ന റെന്‍സ്‌കെ | Photos: x.com/DrmMys ത ന്റെ പ്രിയപ്പെട്ട ഗിറ്റാർ വീണ്ടെടുത്ത് തിരികെ നൽകിയ റെയിൽവേ സംരക്ഷണ സേനയ്ക്ക് (ആർപിഎഫ്) നന്ദി പറഞ്ഞ് നെതർലൻഡ്‌സിൽ നിന്നുള്ള യുവതി. മൈസൂരുവിലാണ് സംഭവം. മൈസൂരു ഡിവിഷനൽ റെയിൽവേ മാനേജരാണ് കൗതുകകരമായ സംഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. റെൻസ്‌കെ റൂസ് ടെർമെൻലെൻ എന്ന യുവതിക്കാണ് ആർപിഎഫ് തുണയായത്. To advertise here, ചെന്നൈയിൽ നിന്ന് മൈസൂരുവിലേക്കുള്ള 16551-ാം നമ്പർ എക്‌സ്പ്രസിലാണ് റെൻസ്‌കെ തന്റെ ഗിറ്റാർ മറന്നുവെച്ചത്. തുടർന്ന് ഇവർ ആർപിഎഫിനെ സമീപിച്ചു. ഉടൻ തന്നെ ആർപിഎഫ് ഇടപെടൽ നടത്തി. അശോകപുരം റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഗിറ്റാർ ട്രെയിനിൽ നിന്നെടുത്ത് സുരക്ഷിതമായി വെക്കാൻ നിർദേശിച്ചു. അടുത്തദിവസം തന്നെ നടപടിക്രമങ്ങൾക്ക് ശേഷം ആർപിഎഫ് ഗിറ്റാർ റെൻസ്‌കെ റൂസ് ടെർമെൻലെന് കൈമാറി. ഗിറ്റാർ തിരിച്ച് കിട്ടിയതോടെ സന്തോഷവതിയായ യുവതി ആർപിഎഫിന്റെ സമയോചിതമായ ഇടപെടലിന് നന്ദി പറഞ്ഞു. 'ഞാൻ എന്റെ ഗിറ്റാർ ട്രെയിനിൽ മറന്നുവെച്ചു. തുടർന്ന് ആർപിഎഫിനെ സമീപിച്ചു. ഇപ്പോൾ അതെനിക്ക് തിരികെ കിട്ടി. എനിക്ക് വളരെ സന്തോഷമായി. നന്ദി' -ഇതാണ് അവർ പറഞ്ഞത്. Content Highlights: Renske Roos Termeulen, a traveler from the Netherlands, accidentally left her guitar on the Chennai-Mysore Express. After she alerted the Railway Protection Force (RPF), officers quickly coordinated with the Ashokapuram railway station staff to secure the instrument. The guitar was returned to a grateful Renske the following day, earning the RPF widespread praise online. Published: 07 Apr 2026, 02:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗിറ്റാർ ട്രെയിനിൽ മറന്നു; വീണ്ടെടുത്ത് നൽകി RPF, നന്ദി പറഞ്ഞ് നെതർലൻഡ്‌സിൽ നിന്നുള്ള യുവതി
M
MathrubhumiSource Link
about 1 month ago