ഗുരുതര സാമ്പത്തിക പ്രതിസന്ധി: പഞ്ചായത്തുകൾക്കുള്ള 2700 കോടി മുടങ്ങി

ഗുരുതര സാമ്പത്തിക പ്രതിസന്ധി: പഞ്ചായത്തുകൾക്കുള്ള 2700 കോടി മുടങ്ങി

M
MathrubhumiSource Link
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാൽ മാർച്ച് 31-നും തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് നൽകാതെ സർക്കാർ. ഏകദേശം 2700 കോടിരൂപയാണ് ഈ വർഷം മുടങ്ങിയത്. പണം അനുവദിച്ചതായി കാണിച്ച് ഉത്തരവിറക്കിയെങ്കിലും ട്രഷറികളിൽ പണമെത്തിയില്ല. ഇനിയിത് ലഭിക്കാൻ പുതിയ സാമ്പത്തികവർഷം പണം ലഭ്യമാകുന്നതുവരെ കാത്തിരിക്കണം. To advertise here, പണമില്ലാത്തതിനാൽ ഇതുസംബന്ധിച്ച ബില്ലുകളെല്ലാം പിന്നീട് പരിഗണിക്കാനുള്ള ക്യൂവിലാണ്. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനാൽ സാമ്പത്തികവർഷാവസാനം ഏകദേശം 7000 കോടിയുടെ കുറവാണ് സംസ്ഥാനം നേരിട്ടത്. വികസനഫണ്ടിന്റെ മൂന്നാംഗഡുവായ 2150 കോടിരൂപ, പൊതുആവശ്യഫണ്ടിന്റെ 11-ഉം 12- ഉം ഗഡുക്കൾചേർന്ന 417 കോടിരൂപ, മുൻസിപ്പാലിറ്റികൾക്കുള്ള കേന്ദ്രധനകാര്യ കമ്മിഷൻ സഹായധനത്തിന്റെ ഭാഗമായ 117 കോടിരൂപ എന്നിവയാണ് മുടങ്ങിയത്. വികസനഫണ്ട് ഡിസംബറിൽ അനുവദിക്കേണ്ടതായിരുന്നു. എന്നാൽ, ഏതാനുംദിവസംമുൻപാണ് ഉത്തരവായത്. ഉത്തരവ് ഇതുവരെ തദ്ദേശവകുപ്പിന് ലഭിച്ചിട്ടില്ല. പൊതു ആവശ്യഫണ്ടും ധനകാര്യകമ്മിഷൻ ഗ്രാന്റും അനുവദിച്ച ഉത്തരവുകൾ പുറത്തിറങ്ങിയതാകട്ടെ 25-നും. ട്രഷറികളിൽ ബില്ലുകളും ചെക്കുകളും നൽകുന്നതിനുള്ള സമയം 24-ന് അവസാനിപ്പിച്ചശേഷമാണ് ഈ ഉത്തരവുകൾ വന്നത്. പിന്നീട് നിയന്ത്രണവും വന്നു. 25 ലക്ഷം രൂപവരെയുള്ള ബില്ലുകൾ മാത്രമാണ് പാസാക്കിയത്. കെ-സ്മാർട്ട് ആപ്പിലൂടെയാണ് പണം ട്രഷറികളിലേക്കു കൈമാറുന്നത്. എന്നാൽ, ആപ്പിൽ ഇതുസംബന്ധിച്ച വിവരങ്ങളില്ല. ഈ മാസത്തെ ശമ്പളത്തിൽ വർധിപ്പിച്ച ക്ഷാമബത്ത നൽകേണ്ടതുണ്ട്. ഇതിനു 800 കോടി അധികംവേണം. Content Highlights: Over ₹2700 crore in local body funds withheld as of March 31, 2026., Central government borrowing limits have caused a ₹7000 crore shortfall., Treasury restrictions prevent bill clearance for development and public works., Additional ₹800 crore needed for 2026 DA payment arrears. Published: 01 Apr 2026, 06:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗുരുതര സാമ്പത്തിക പ്രതിസന്ധി: പഞ്ചായത്തുകൾക്കുള്ള 2700 കോടി… | Boolokam