ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എംഎൽഎമാർ ഉണ്ടായിട്ടില്ല, ഞാനെത്തിയത് ഭഗവാൻ വിളിച്ചിട്ട്- ബി. ഗോപാലകൃഷ്ണൻ

ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എംഎൽഎമാർ ഉണ്ടായിട്ടില്ല, ഞാനെത്തിയത് ഭഗവാൻ വിളിച്ചിട്ട്- ബി. ഗോപാലകൃഷ്ണൻ

M
MathrubhumiSource Link
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ, ഗുരുവായൂർ മണ്ഡലത്തിൽ പ്രചാരണമാരംഭിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ഇതിൻ്റെ ഭാഗമായി ഗുരുവായൂരിൽ കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കെതിരെ അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചു.   To advertise here, ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അയൽ ജില്ലയായ മലപ്പുറത്തെ സംവരണ മണ്ഡലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹൈന്ദവ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ വലതുപക്ഷ മുന്നണി തയ്യാറാകുന്നില്ലെന്നും ഇതാണോ മതേതര കേരളമെന്നും അദ്ദേഹം വീഡിയോയിൽ ചോദിക്കുന്നു. കൊടുങ്ങല്ലൂരമ്മയുടെ നടയിൽനിന്ന് താൻ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാൻ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും  അമ്പലവിരോധികളുടെയും വർഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാൻ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തിൽ മണ്ഡലത്തിലെ വോട്ടർമാർ തന്നോടൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മതം ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണൻ നടത്തുന്ന വോട്ട് അഭ്യർഥനയ്ക്കെതിരേ വിമർശനങ്ങളും ഉയരുന്നുണ്ട്. Content Highlights: B. Gopalakrishnan officially launched his campaign in the Guruvayur constituency., Criticized the last 50 years of political leadership for ignoring the Hindu demographic representation., Framed the election as a mission to liberate Guruvayur from anti-temple and communal forces., Emphasized the need for a change in the political landscape of the temple town. Published: 20 Mar 2026, 08:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എംഎൽഎമാർ ഉണ്ടായിട്ടില്ല, ഞാനെത്തി… | Boolokam