ഗുരുവും ശിഷ്യനും നേർക്കുനേർ: വിപ്ലവഭൂമിയിൽ സുധാകരന്റെ 'സ്വതന്ത്ര' രാഷ്ട്രീയ പരീക്ഷണം

ഗുരുവും ശിഷ്യനും നേർക്കുനേർ: വിപ്ലവഭൂമിയിൽ സുധാകരന്റെ 'സ്വതന്ത്ര' രാഷ്ട്രീയ പരീക്ഷണം

M
MathrubhumiSource Link
അമ്പലപ്പുഴ: 63 കൊല്ലംനീണ്ട കമ്യൂണിസ്റ്റ്‌ ബന്ധമുപേക്ഷിച്ച് ജി. സുധാകരൻ യു.ഡി.എഫ്. പിന്തുണയിൽ സ്വതന്ത്രസ്ഥാനാർഥിയാവുന്നു. വർഷങ്ങളോളം ജില്ലയിൽ പാർട്ടിയെ നയിച്ച നേതാവിനെ വർഗവഞ്ചകനെന്നാരോപിച്ച് അരയുംതലയുംമുറുക്കി നേരിടാൻ സി.പി.എം. രംഗത്തുവരുന്നു. ഈ കാഴ്ചകളാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഇത്തവണ അസാധാരണമാക്കുന്നത്. വിപ്ലവഭൂമികയിൽ ശക്തമായവേരുകളുള്ള പാർട്ടി സർവസന്നാഹങ്ങളോടെ ഗോദയിലുണ്ടെങ്കിലും ജി. സുധാകരന്റെ ജനകീയതയെ മറികടക്കുക അത്ര എളുപ്പമല്ല എന്ന തിരിച്ചറിവും അവർക്കുണ്ട്. 1987-ൽ ആദ്യമായി അമ്പലപ്പുഴയിൽ മത്സരത്തിനിറങ്ങിയ ജി. സുധാകരൻ കോൺഗ്രസ് സ്ഥാനാർഥിയായ വി. ദിനകരനോട് പരാജയപ്പെട്ടു. 2006-ൽ വീണ്ടും അമ്പലപ്പുഴയിൽ മത്സരത്തിനെത്തി. എം.എൽ.എ.യായിരുന്ന ഡി. സുഗതനെ പരാജപ്പെടുത്തി മണ്ഡലം സ്വന്തമാക്കി. അതൊരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു. 2011-ലും 2016-ലും വിജയമാവർത്തിച്ചു. രണ്ടുതവണ മന്ത്രിയായി. കാർക്കശ്യവും അഴിമതിരഹിതവുമായ പ്രവർത്തനത്തിലൂടെ ജനപ്രിയനായി. 2021-ൽ പക്ഷേ, ടേം വ്യവസ്ഥയനുസരിച്ച് സുധാകരനെ മാറ്റിനിർത്തി. അദ്ദേഹത്തിന്റെ പിൻഗാമിയായ എച്ച്. സലാം സി.പി.എം. ടിക്കറ്റിൽ മണ്ഡലം നിലനിർത്തി. കോൺഗ്രസ്‌ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമ്പോൾ എതിരാളിയായെത്തുന്നത് അദ്ദേഹത്തിന്റെ പിൻഗാമിയായി എം.എൽ.എ.യായ എച്ച്. സലാം ആണെന്നതാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പിന്റെ സവിശേഷത. തിരഞ്ഞെടുപ്പു മാനേജ്മെന്റിൽ സുധാകരന്റെ കഴിവുകൾ നന്നായി അറിയാവുന്ന പാർട്ടി അദ്ദേഹത്തെ നേരിടാൻ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ്. To advertise here, മണ്ഡലരൂപവത്കരണത്തിനുശേഷം നടന്ന 14 തിരഞ്ഞെടുപ്പിൽ ഒൻപതിലും എൽ.ഡി.എഫാണ് വിജയിച്ചതെങ്കിലും യു.ഡി.എഫിനും ഇവിടെ ശക്തമായ വേരോട്ടമുണ്ട്. 2021-ൽ 11,125 വോട്ടുകളായിരുന്നു എച്ച്. സലാമിന്റെ ഭൂരിപക്ഷം. ആലപ്പുഴ നഗരസഭയുടെ പകുതിയും പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. കഴിഞ്ഞതവണ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെല്ലാം എൽ.ഡി.എഫിനൊപ്പമായിരുന്നു. എന്നാലിക്കുറി കഥമാറി. ആലപ്പുഴ നഗരസഭയും പുറക്കാട്, പുന്നപ്ര തെക്ക് പഞ്ചായത്തുകളും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ്. ഭരണത്തിലായി. മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ ലീഡ് 4459 ആയി കുറഞ്ഞു. യു.ഡി.എഫ്. വോട്ടുകൾക്കൊപ്പം സി.പി.എമ്മിൽനിന്നും ബി.ജെ.പി.യിൽനിന്നും ലഭിക്കുന്ന വോട്ടുകളും നിഷ്പക്ഷവോട്ടുകളുമായി റെക്കോഡ് വിജയം സുനിശ്ചിതമാണെന്നാണ് ജി. സുധാകരന്റെയും യു.ഡി.എഫിന്റെയും പ്രതീക്ഷ. വോട്ടുകളുടെ ധ്രുവീകരണം അവർ പ്രതീക്ഷിക്കുന്നുണ്ട്. പിണറായി സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയ വികസനനേട്ടങ്ങൾ അക്കമിട്ടുനിരത്തിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി എച്ച്. സലാം വോട്ടുതേടുന്നത്. പാർട്ടിയെ വഞ്ചിച്ചു മറുകണ്ടം ചാടിയ, സീറ്റുകിട്ടാനായി തന്റെ അനുജനായ രക്തസാക്ഷി ജി. ഭുവനേശ്വരനെപ്പോലും മറന്നയാളെ ജനം തള്ളിക്കളയുമെന്ന് എൽ.ഡി.എഫ്. കേന്ദ്രങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന്റെ മിന്നുന്ന പ്രകടനത്തിന്റെ ആവേശം വിട്ടുമാറാത്ത എൻ.ഡി.എ. യുവനേതാവും ജില്ലാ ഉപാധ്യക്ഷനുമായ അരുൺ അനിരുദ്ധനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. Content Highlights: G. Sudhakaran contests as an independent with UDF support after leaving CPM., The battle centers on the rivalry between Sudhakaran and his successor H. Salam Published: 27 Mar 2026, 07:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗുരുവും ശിഷ്യനും നേർക്കുനേർ: വിപ്ലവഭൂമിയിൽ സുധാകരന്റെ 'സ്വത… | Boolokam