അമേരിക്കയിലെ നെവാഡയിൽ നടന്ന വാർഷിക 'നെക്സ്റ്റ് 2026' കോൺഫറൻസിൽ വെച്ച് ഗൂഗിൾ ക്ലൗഡ് തങ്ങളുടെ പുതിയ ജെമിനി എന്റർപ്രൈസ് ഏജന്റ് പ്ലാറ്റ്‌ഫോമും 8-ാം തലമുറ ടിപിയു ചിപ്പുകളും ഔദ്യോഗികമായി അവതരിപ്പിച്ചു. To advertise here, സാങ്കേതിക വിദഗ്ധർക്ക് ഓട്ടോണമസ് ഏജന്റുകളെ എളുപ്പത്തിൽ നിർമിക്കാനും നിയന്ത്രിക്കാനും വികസിപ്പിക്കാനും സഹായിക്കുന്ന ഒരു വൺ-സ്റ്റോപ്പ് പ്ലാറ്റ്‌ഫോമാണിത്. ജെമിനി 3.1 പ്രോ , ജെമിനി 3.1 ഫ്ലാഷ് ഇമേജ് (നാനോ ബനാന 2), ലൈറിയ 3, ആന്ത്രോപിക്കിന്റെ ക്ലോഡ് ഓപസ് 4.7 തുടങ്ങി ഒട്ടേറെ പ്രമുഖ എഐ മോഡലുകൾ ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. പുതിയ 8-ാം തലമുറ ടിപിയു ചിപ്പുകൾ എഐ മോഡലുകൾ ട്രെയിൻ ചെയ്യുന്നതിനും ഇൻഫറൻസിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടിപിയു 8ടി, ടിപിയു 8ഐ എന്നീ രണ്ട് ചിപ്പുകളാണ് ഗൂഗിൾ പുറത്തിറക്കിയത്. ഇതിൽ ടിപിയു 8ടി എഐ മോഡലുകളുടെ ട്രെയിനിംഗിനായി മികച്ച പ്രവർത്തനം കാഴ്ചവെക്കുമ്പോൾ, ടിപിയു 8ഐ ഇൻഫറൻസിനായി ഉപയോഗിക്കാൻ സാധിക്കുന്നു. ഈ പുതിയ ചിപ്പുകൾ ഈ വർഷം അവസാനത്തോടെ ഉപയോക്താക്കൾക്ക് ലഭ്യമാകും. എന്റർപ്രൈസ് ഏജന്റ് പ്ലാറ്റ്‌ഫോമിൽ ഏജന്റ് ഇന്റഗ്രേഷൻ, ഡെവോപ്‌സ് (DevOps), ഓർക്കസ്ട്രേഷൻ, സുരക്ഷ എന്നിവയ്ക്കായി പുതിയ ഫീച്ചറുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും, ഇതിലൂടെ നിയന്ത്രണവും ഭരണനിർവഹണവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ടുതന്നെ ജീവനക്കാർക്ക് ജെമിനി എന്റർപ്രൈസ് ആപ്പ് വഴി ഏജന്റുകളെ തടസ്സമില്ലാതെ വിന്യസിക്കാൻ കഴിയുമെന്നും കമ്പനി അറിയിച്ചു എഐ അധിഷ്ഠിത സുരക്ഷാ ടൂളുകൾ ബിസിനസ്സ് സ്ഥാപനങ്ങളെ സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന പുതിയ എഐ സുരക്ഷാ ടൂളുകളും ഗൂഗിൾ ക്ലൗഡ് അവതരിപ്പിച്ചിട്ടുണ്ട്. ഡാർക്ക് വെബ് ഇന്റലിജൻസ്, ത്രെറ്റ് ഹണ്ടിംഗ് ഏജന്റ്, ഡിറ്റക്ഷൻ എഞ്ചിനീയറിംഗ് ഏജന്റ് എന്നീ നൂതന സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, അനധികൃത ബോട്ടുകളെ തടയുന്നതിനായി റീകാപ്ചയെ (reCAPTCHA) ഗൂഗിൾ ക്ലൗഡ് ഫ്രോഡ് ഡിഫൻസിലേക്ക് മാറ്റിയിട്ടുമുണ്ട്. Content Highlights: At the Next 2026 conference in Nevada, Google Cloud launched its Gemini Enterprise Agent Platform alongside high-performance 8th generation TPU chips (8T and 8i) and advanced AI-driven security features. Published: 23 Apr 2026, 02:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗൂഗിളിന്റെ എട്ടാം തലമുറ ടിപിയു ചിപ്പുകളും ജെമിനി എന്റർപ്രൈസ് എഐ ഏജന്റ് പ്ലാറ്റ്‌ഫോമും അവതരിപ്പിച്ചു
M
MathrubhumiSource Link
17 days ago