സൈബർ സുരക്ഷാ രംഗത്തെ മുൻനിര സ്റ്റാർട്ടപ്പായ 'വിസ്' (Wiz)-നെ 32 ശതകോടി ഡോളറിന് (ഏകദേശം 2.97 ലക്ഷം കോടി രൂപ) സ്വന്തമാക്കി ഗൂഗിൾ. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. വെഞ്ചർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പിനായി ഇതുവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഇടപാടാണിത്. ആമസോൺ വെബ് സർവീസസ്, മൈക്രോസോഫ്റ്റ് അഷ്വർ (Azure) എന്നിവയുമായുള്ള മത്സരത്തിൽ ഗൂഗിളിന്റെ ക്ലൗഡ് സുരക്ഷാ സേവനങ്ങളെ കൂടുതൽ ശക്തമാക്കാൻ ഈ നീക്കം സഹായിക്കും. To advertise here, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലയിലെ വർധിച്ചുവരുന്ന ആവശ്യകത എന്നിവ സംഗമിക്കുന്നിടത്താണ് വിസ്സിന്റെ സ്ഥാനമെന്ന് ഇൻഡക്സ് വെഞ്ചേഴ്സിലെ പങ്കാളിയും വിസ്സിന്റെ പ്രധാന ഓഹരിയുടമയുമായ ഷാർദുൽ ഷാ വ്യക്തമാക്കി. ഇന്നത്തെ എ.ഐ. യുഗത്തിൽ ഓരോ തൊഴിൽമേഖലയും സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസഫ് റപ്പപ്പോർട്ട്, അമി ലുത്വക്, റോയ് റെസ്നിക് എന്നിവരാണ് വിസ്സിന്റെ സ്ഥാപകർ. മുമ്പ് ഗൂഗിൾ നടത്തിയ ഏറ്റെടുക്കൽ ശ്രമങ്ങളെ വിസ് നിരസിച്ചിരുന്നു. ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറും പ്രൊഡക്ഷൻ കോഡും സുരക്ഷിതമാക്കുന്നതിലാണ് വിസ് പ്രത്യേക ശ്രദ്ധ നൽകുന്നത്. ഗൂഗിളിന്റെ അടിസ്ഥാന സൗകര്യങ്ങളും എ.ഐ. രംഗത്തെ പ്രഗല്ഭരെയും പ്രയോജനപ്പെടുത്തി വിസിന് ഇനി കൂടുതൽ ഉയരങ്ങളിലെത്താൻ സാധിക്കുമെന്ന് ഷാ വിലയിരുത്തുന്നു. ഈ ഇടപാട് ലോകമെമ്പാടുമുള്ള പുതിയ സംരംഭകർക്ക് വലിയ പ്രചോദനമാകുമെന്നും അനേകം ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പരിവർത്തനവും സൈബർ ഭീഷണികളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗൂഗിളിന്റെ ക്ലൗഡ് സുരക്ഷ ശക്തമാക്കാൻ വിസ്സിന്റെ ഏറ്റെടുക്കലിലൂടെ സാധിക്കും. സിഗ്നൽ, വാട്സാപ്പ് തുടങ്ങിയ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യംവെച്ചുള്ള അത്യാധുനിക സൈബർ ആക്രമണങ്ങൾ വർധിച്ചുവരുന്നത് ഇത്തരം വലിയ സുരക്ഷാ ക്രമീകരണങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. Content Highlights: Google has executed its largest-ever acquisition by purchasing cybersecurity startup Wiz for $23 billion to strengthen its cloud infrastructure against competitors like Amazon and Microsoft. Published: 18 Mar 2026, 05:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗൂഗിളിന്റെ ചരിത്രത്തിൽ ആദ്യം; 2.97 ലക്ഷം കോടി രൂപയ്ക്ക് സൈബർ സുരക്ഷാ സ്ഥാപനം 'വിസ്' ഏറ്റെടുത്തു
M
MathrubhumiSource Link
about 2 months ago