ഗൂഡല്ലൂരിൽ ഇനി ദ്രാവിഡമണി

ഗൂഡല്ലൂരിൽ ഇനി ദ്രാവിഡമണി

M
MathrubhumiSource Link
ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ ഡി.എം.കെ.യ്ക്ക് അട്ടിമറിവിജയം. സിറ്റിങ് എംഎൽ.എ.യായിരുന്ന എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥി പൊൻജയശീലനെ 22,833 വോട്ടിന് പരാജയപ്പെടുത്തിയാണ് ഡി.എം.കെ. മുന്നണിയുടെ എം. ദ്രാവിഡമണി വിജയിയായത്. To advertise here, ആകെയുള്ള 1421 തപാൽവോട്ടുകളിൽ 664 വോട്ടുകളാണ് ദ്രാവിഡമണി വിജയിച്ചത്. പൊൻജയശീലൻ 489 വോട്ടും തമിഴക വെട്രി കഴകം സ്ഥാനാർഥി ദീപക് സായി കിഷോർ 206 വോട്ടും നേടി. ആദ്യറൗണ്ടിൽത്തന്നെ 1641 വോട്ടിന്റെ ലീഡുയർത്തിയ ദ്രാവിഡമണി പിന്നീടൊരു റൗണ്ടിലും തിരിഞ്ഞുനോക്കാതെ അനായാസം വിജയം കൈവരിക്കുകയായിരുന്നു. രണ്ടാം റൗണ്ടിൽ 6608 വോട്ടും മൂന്നാംറൗണ്ടിൽ 9797 വോട്ടും ലീഡുനേടിയ ദ്രാവിഡമണിയുടെ ലീഡ് നാലാം റൗണ്ടോടുകൂടി അഞ്ചക്കത്തിലേക്ക്‌ കടന്നു. 13,692 വോട്ടായിരുന്നു പൊൻജയശീലനെതിരേയുള്ള ദ്രാവിഡമണിയുടെ ലീഡ്. ആദ്യ മൂന്നു റൗണ്ടിൽത്തന്നെ 3343 വോട്ടുനേടിയ തമിഴക വെട്രികഴകം സ്ഥാനാർഥി എ.ഐ.എ.ഡി.എം.കെ.യുടെ വോട്ട് മുഴുവനായും കീശയിലാക്കുന്ന കാഴ്ചയാണ് കാണാനായത്. സ്ഥാനാർഥി ദീപക് സായി കിഷോർ ആറാം റൗണ്ടോടുകൂടി നാലക്കം കടന്നു. ആ റൗണ്ടിൽ, 10,292 വോട്ടുനേടിയ ദീപക് കിഷോർ 33,181 വോട്ടാണ് മണ്ഡലത്തിൽ നേടിയത്. 2021-ൽ 64,496 വോട്ടുനേടിയിരുന്ന പൊൻജയശീലന്‌ അഞ്ചുവർഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ 42,757 വോട്ടുമാത്രമാണ് നേടാനായത്. 2021-ൽ നാം തമിഴർ കക്ഷി സ്ഥാനാർഥിയായി മത്സരിച്ച കേതീശ്വരൻ നേടിയ 7,317 വോട്ടിൽ വലിയ മാറ്റംകൂടാതെ, സ്ഥാനാർഥിയായി മത്സരിച്ച ആർ. കാർത്തിക് 6,199 വോട്ടുനേടിയിട്ടുണ്ട്. വോട്ടുനില ആകെ വോട്ടർമാർ: 1,83,888 പോൾചെയ്ത വോട്ട്: 1,51,241 എം. ദ്രാവിഡമണി (ഡി.എം.കെ): 65,590 (43.37 ശതമാനം) പൊൻജയശീലൻ (എ.ഐ.എ.ഡി.എം.കെ): 42,757 (28.27 ശതമാനം) എ. ദീപക് സായി കിഷോർ (ടി.വി.കെ.): 34,962 (23.12 ശതമാനം) ആർ. കാർത്തിക് (എൻ.ടി.കെ.): 6,199 എസ്.കെ. രാജ് (വി.ടി.വി.ടി.കെ.): 419 എൻ. തിലകരാജ് (സ്വത.): 443 നോട്ട: 871 എം. ദ്രാവിഡമണി (66) - ഗൂഡല്ലൂർ ചരിത്രത്തിൽ ബിരുദാനന്തരബിരുദവും നിയമബിരുദവും. ഗൂഡല്ലൂർ ബാറിൽ അഭിഭാഷകനാണ്. ചെറുപ്പംമുതൽ ഡി.എം.കെ.യുടെ സജീവപ്രവർത്തകനായിരുന്നു ദ്രാവിഡമണി. തമിഴ്‌നാട് നിയമസഭയിലേക്ക്‌ മൂന്നാംതവണയാണ് സാമാജികനായി തിരഞ്ഞെടുക്കപ്പെടുന്നത്. 2011-ലും 2016-ലും ഗൂഡല്ലൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 2011-ൽ 66,871 വോട്ടുനേടിയ ദ്രാവിഡമണി 62,128 വോട്ടുനേടിയാണ് 2016-ൽ നിയമസഭയിലെത്തിയത്. ഇത്തവണ വോട്ട് കുത്തനെ വർധിപ്പിച്ച് 65,590 വോട്ടുനേടിയാണ് നിയമസഭയിലേക്കെത്തുന്നത്. ദേവാല ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ശാന്തിയമ്മാളാണ് ഭാര്യ. മക്കൾ: ഡോ. വിജയസൂര്യൻ, അഭിനന്ദൻ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!