ഗൃഹസന്ദർശനം സജീവമാക്കി ബാബു ദിവാകരൻ

ഗൃഹസന്ദർശനം സജീവമാക്കി ബാബു ദിവാകരൻ

M
MathrubhumiSource Link
കിഴക്കമ്പലം : ഗൃഹസന്ദർശനത്തിലും വാർഡുതല സംഗമങ്ങളിലും പങ്കെടുത്ത് കുന്നത്തുനാട് നിയോജകമണ്ഡലംഎൻ.ഡി.എ. സ്ഥാനാർഥി ബാബു ദിവാകരൻ. പള്ളിക്കര സെയ്‌ന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ബാബു ദിവാകരൻ കുർബാനയിൽ പങ്കെടുത്തു. തുടർന്ന് ഗൃഹസന്ദർശനത്തിനിടെ കനത്ത ചൂട് താങ്ങാൻകഴിയാതെ തളർന്നുവീണ അദ്ദേഹം ചികിത്സ തേടി. മണിക്കൂറുകൾക്കകം പ്രചാരണരംഗത്ത് വീണ്ടും സജീവമായി. പള്ളികളിൽ സന്ദർശനം നടത്തി പരമാവധി വോട്ടർമാരെ കണ്ട് വോട്ടഭ്യർഥിച്ചു. പഴങ്ങനാട് സെയ്‌ന്റ് അഗസ്റ്റിൻസ് പള്ളിയിലും തെക്കേ വാഴക്കുളം എത്തേരിക്കാവ് ഭാഗവതീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിലും പങ്കെടുക്കാനെത്തിയ ബാബു ദിവാകരനെ പാർട്ടി പ്രവർത്തകർ ആഹ്ളാദാരവങ്ങളോടെയാണ് വരവേറ്റത്. To advertise here, Published: 23 Mar 2026, 12:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗൃഹസന്ദർശനം സജീവമാക്കി ബാബു ദിവാകരൻ — Mathrubhumi | Boolokam | Boolokam