ഗൃഹോപകരണ വില്പന ശാലയ്ക്ക് തീപിടിച്ചു

ഗൃഹോപകരണ വില്പന ശാലയ്ക്ക് തീപിടിച്ചു

M
MathrubhumiSource Link
രാജപുരം : കള്ളാറിൽ ഗൃഹോപകരണ വില്പന ശാലയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. കള്ളാർ വനിതാ സഹകരണ സംഘത്തിന് കീഴിൽ കള്ളാറിൽ പ്രവർത്തിക്കുന്ന ഗൃഹോപകരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാവിലെ 6.30-ഓടെ സമീപവാസിയാണ് ഗ്രഹോപകരണശാല പ്രവർത്തിക്കുന്ന മുറിയിൽനിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് സഹകരണസംഘം ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. അവരെത്തിയാണ് സ്ഥാപനം തുറന്നത്. To advertise here, തുടർന്ന് നാട്ടുകാരും കുറ്റിക്കോലിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് തീ കെടുത്തുകയായിരുന്നു. 2018 മുതൽ രണ്ട് മുറികളിലായാണ് സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. അതിൽ വില്പനയ്ക്കായി സാധനങ്ങൾ സൂക്ഷിച്ച മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വിവരമറിഞ്ഞ് രാജപുരം പോലീസും സ്ഥലത്തെത്തിയിരുന്നു. Published: 01 Apr 2026, 03:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗൃഹോപകരണ വില്പന ശാലയ്ക്ക് തീപിടിച്ചു — Mathrubhumi | Boolok… | Boolokam