ഗോത്രവർഗ കർഷകർക്കായി പഞ്ചകൃഷി സെമിനാർ സംഘടിപ്പിച്ചു

ഗോത്രവർഗ കർഷകർക്കായി പഞ്ചകൃഷി സെമിനാർ സംഘടിപ്പിച്ചു

M
MathrubhumiSource Link
കോയമ്പത്തൂർ : ഗോത്രവർഗ കർഷകർക്കായി പഞ്ചകൃഷി സെമിനാർ സംഘടിപ്പിച്ച് അമൃത സർവകലാശാല. അരസംപാളയം കാമ്പസിലെ അമൃത സ്‌കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസസ്, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, സീഡ്, പി.വി.ടി.ജി. എന്നിവരുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. To advertise here, സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഗോത്രവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പഞ്ചകൃഷിരീതിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അമൃത സ്‌കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസസ് ഡീൻ ഡോ. സുധീഷ് മണലിൽ സംസാരിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സുചേത് ആർ. ബൽക്കൽ ഉപജീവന കൃഷിരീതികളെക്കുറിച്ചും കേരള കാർഷിക സർവകലാശാലാ ഫോറസ്ട്രി വിഭാഗം ഡീൻ ഡോ. എസ്. ഗോപകുമാർ അഗ്രോ ഫോറസ്ട്രിയെക്കുറിച്ചും ഐ.സി.എ.ആർ. കരിമ്പ് പ്രജനന കേന്ദ്രം ഡയറക്ടർ ഡോ. പി. ഗോവിന്ദരാജ് ഗോത്രവർഗ വികസനത്തിനായുള്ള പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ഡോ. എം. ഇനിയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ചരീതിയിൽ കൃഷിനടത്തുന്ന കർഷകരെ ചടങ്ങിന്റെ ആദരിച്ചു. നൂറോളം കർഷകർ സെമിനാറിൽ പങ്കെടുക്കുകയും ശാസ്ത്രജ്ഞരുമായി സംവദിക്കയും ചെയ്തു. Published: 29 Mar 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗോത്രവർഗ കർഷകർക്കായി പഞ്ചകൃഷി സെമിനാർ സംഘടിപ്പിച്ചു — Mathr… | Boolokam