ഗോപിചെട്ടിപ്പാളയത്ത് ഒൻപതാം ജയംനേടി സെങ്കോട്ടയ്യൻ

ഗോപിചെട്ടിപ്പാളയത്ത് ഒൻപതാം ജയംനേടി സെങ്കോട്ടയ്യൻ

M
MathrubhumiSource Link
ടി.വി.കെ.യുടെ വിജയശില്പികളിലൊരാൾ To advertise here, കോയമ്പത്തൂർ: ഈറോഡ് ഗോപിചെട്ടിപ്പാളയത്തിന് എം.എൽ.എ.യെന്നാൽ കെ.എ. സെങ്കോട്ടയ്യനാണ്. അതിന് ഇത്തവണയും മാറ്റമില്ല. തമിഴക വെട്രികഴകത്തിന്റെ മുഖ്യ സംയോജകനായി പാർട്ടിയുടെ ചരിത്രവിജയത്തിന് ചുക്കാൻപിടിച്ച സെങ്കോട്ടയ്യൻ മണ്ഡലത്തിൽ നേടിയത് ഒൻപതാംവിജയം. ആകെ പോൾചെയ്തതിൽ 82,612 വോട്ട് സെങ്കോട്ടയ്യൻ നേടിയപ്പോൾ ഡി.എം.കെ.യിലെ എൻ. നല്ലശിവം 65,992 നേടി. 16,620 വോട്ടിന്റെ ഭൂരിപക്ഷം. അണ്ണാ ഡി.എം.കെ.യുടെ വി.ബി. പ്രഭു 56,232 വോട്ടോടെ മൂന്നാംസ്ഥാനത്തെത്തി. പതിറ്റാണ്ടുകളായി അണ്ണാ ഡി.എം.കെ.യുടെ കുത്തക മണ്ഡലമായിരുന്നു ഗോപിചെട്ടിപ്പാളയം. ജയലളിതയുടെ സർക്കാരിൽ രണ്ടുതവണയും എടപ്പാടി പളനിസ്വാമി സർക്കാരിൽ ഒരുതവണയും മന്ത്രിയായിരുന്ന മുതിർന്ന അണ്ണാ ഡി.എം.കെ. നേതാവായിരുന്ന സെങ്കോട്ടയ്യൻ എടപ്പാടിയുമായുള്ള അഭിപ്രയാവ്യത്യാസത്തെത്തുടർന്നാണ് ടി.വി.കെ.യിൽ ചേർന്നത്. തമിഴക വെട്രികഴകത്തിൽ മറ്റുപാർട്ടികളിൽനിന്ന് വന്നവരിൽ ഏറ്റവും പ്രമുഖനായ നേതാവാണ് സെങ്കോട്ടയ്യൻ. 1977-ൽ സത്യമംഗലത്തുനിന്ന് അണ്ണാ ഡി.എം.കെ.ക്കായി നിയമസഭയിലേക്ക് ജയിച്ചുതുടങ്ങിയ സെങ്കോട്ടയ്യൻ 1980 മുതലാണ് ഗോപിചെട്ടിപ്പാളയത്തുനിന്ന് മത്‌സരിക്കുന്നത്. അന്ന് വൻ വിജയംനേടി. 1991-വരെ തുടർച്ചയായി ജയിച്ചു. 96-ൽ തോറ്റു. 2006-ൽ വീണ്ടും ഗോപിചെട്ടിപ്പാളയത്തിന്റെ എം.എൽ.എ.യായി. 2026-ൽ അണ്ണാ ഡി.എം.കെ.യിൽനിന്ന് പുറത്താക്കുന്നതുവരെ തുടർച്ചയായി എം.എൽ.എ. ആയി. 1977 മുതൽ 2025-വരെ 38 വർഷവും എം.എൽ.എ. ആയ സെങ്കോട്ടയ്യൻ ഒൻപതാം തവണയാണ് ഗോപിചെട്ടിപ്പാളയത്തുനിന്ന് ജയിക്കുന്നത്. എം.ജി.ആറിന്റെയും ജയലളിതയുടെയും വിശ്വസ്തരിൽ ഒരാളായിരുന്ന സെങ്കോട്ടയ്യന്റെ ഭരണപരിചയം തമിഴക വെട്രികഴകത്തിന് മുതൽക്കൂട്ടാവും. Published: 05 May 2026, 03:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!