കൊച്ചി: യുദ്ധം അങ്ങ് ദൂരെയല്ലേ എന്നൊക്കെ ചിന്തിച്ച് കൊച്ചിയിൽ ഇരുന്നവർക്ക് എൽ.പി.ജി. മുട്ടൻ പണികൊടുക്കാൻ തുടങ്ങിയപ്പോഴാണ് സോഫ്റ്റ്വേർ എൻജിനിയർമാരായ വൈശാഖും വിശ്വനാഥും പുത്തൻ ആശയത്തെ കുറിച്ചുള്ള ആലോചനകൾ തുടങ്ങിയത്. To advertise here, ഒരിക്കൽ 30 പേരടങ്ങുന്ന സംഘത്തോടൊപ്പം ടീം ഡിന്നറിന് പോയി ഗ്യാസ് ഇല്ലാത്തതിനാൽ ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാതെവന്നതാണ് 'ഗ്യാസ് ഉണ്ടോ'യുടെ ഉദ്ഭവത്തിലേക്ക് നയിച്ചത്. കൊച്ചി നഗരത്തിലെ ഏതൊ ക്കെ ഹോട്ടലുകൾ തുറന്നിട്ടുണ്ടെന്നും എവിടെയൊക്കെ പരിമിതമായ മെനു ലഭ്യമാകുമെന്നും അറിയുന്ന ഒരു തത്സമയ മാപ്പ്. അതാണ് 'ഗ്യാസ് ഉണ്ടോ'. സോഫ്റ്റ്വേർ എൻജിനിയർമാരായ വൈശാഖ് സുരേഷും വി. വിശ്വനാഥ കർത്തയും ചേർന്നാണ് എവിടെ, ഏതൊക്കെ റസ്റ്ററന്റുകളിൽ ഭക്ഷണം കിട്ടുമെന്ന തിരച്ചിൽ എളുപ്പമാക്കാൻ പുതിയൊരു ഡിജിറ്റൽ ഭൂപടത്തിന്റ സൈറ്റ് നിർമിക്കുന്നത്. ഗ്യാസ് ഇല്ലാ ത്തതിനാൽ ഇൻഡക്ഷൻ കുക്കറിലേക്കും വിറകടുപ്പിലേക്കും മാറിയ ഹോട്ടലുകളുടെ വിവരങ്ങളും ഇതിൽ ചേർക്കാം. ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് മാപ്പ് പ്രവർത്തിക്കുക. ഒരു റസ്റ്ററന്റ്റിൽ എത്തുന്ന വ്യക്തിക്ക് അവിടെ ഭക്ഷണം ലഭ്യമാണോ, അല്ലയോ എന്ന് മാപ്പിൽ രേഖപ്പെടുത്താം. ഭക്ഷണം തേടി നഗരത്തിലുടനീളം വാഹനമോടിച്ച് ഇന്ധനവും സമയവും പാഴാക്കുന്നത് ഒഴിവാക്കലാണ് മാപ്പിന്റെ ലക്ഷ്യം. കൊച്ചിയിലുള്ള 2488 റസ്റ്റ റൻ്റുകളാണ് മാപ്പിൽ നൽകിയിരിക്കു . 'GasUndo' https://www.gasundo. live/ സൈറ്റ് സൗജന്യമായാണ് പ്രവർത്തിക്കുന്നത്. Content Highlights: GasUndo: How Two Engineers Are Saving Kochi’s Dining Scene Published: 14 Mar 2026, 08:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗ്യാസ് ഉണ്ടോ? ഹോട്ടലിൽ ഗ്യാസുണ്ടോ എന്നറിയാൻ ഇനി ലൈവ് മാപ്പ്
M
MathrubhumiSource Link
about 2 months ago