ആലപ്പുഴ : കരിഞ്ചന്തയും അമിതലാഭവും ലക്ഷ്യമിട്ട് വാണിജ്യ ഗ്യാസ് സിലിൻഡറുകൾ ഏജൻസി പൂഴ്ത്തിവെക്കുന്നെന്നാരോപിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) പ്രതിഷേധം സംഘടിപ്പിച്ചു. ആലപ്പുഴ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം സിലിൻഡറുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. To advertise here, മുനിസിപ്പൽ മേഖലയിലെ നൂറുകണക്കിനു ഹോട്ടലുകളുടെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്. ആയിരക്കണക്കിനു തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡന്റ് നാസർ ബി. താജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സുവി സൂര്യ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി. രതീഷ് മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് പടിപ്പുരയ്ക്കൽ, ജബ്ബാർ പനച്ചുവട്, മുഹമ്മദ് കോയ, ആർ. നവാസ്, സുഹൈൽ, റൂബി താഫ് തുടങ്ങിയവർ സംസാരിച്ചു. Published: 07 Apr 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗ്യാസ് ഏജൻസിക്കു മുന്നിൽ ഹോട്ടലുകാർ പ്രതിഷേധിച്ചു
M
MathrubhumiSource Link
about 1 month ago