To advertise here, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ഇന്ത്യയിലെ പാചകവാതക വിതരണത്തെ ബാധിച്ചെന്ന പരാതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി നൽകുന്നുവെന്ന മട്ടിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡ് ഷോയ്ക്കിടെ നാട്ടുകാരിൽ ഒരാൾ പാചകവാതക ക്ഷാമത്തെക്കുറിച്ച് പരാതി പറയുന്നതും, 'ഞാൻ അത് എത്തിക്കാം' (I will get it) എന്ന് പ്രധാനമന്ത്രി മറുപടി നൽകുന്നതുമാണ് വീഡിയോയിൽ. മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. അന്വേഷണം പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയ്മുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. സമാന അവകാശവാദത്തോടെ ഒട്ടേറെ പേരാണ് ഈ വീഡിയോ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി പങ്കുവച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ സമാന പശ്ചാത്തലത്തിലുള്ള മറ്റൊരു വീഡിയോയും കണ്ടെത്തി. ‘ജിടിഎ 6-ന് മുമ്പ് റൂർക്കേല രാംനവമിയിൽ മോദി ജിയെ കാണാൻ കഴിഞ്ഞു’ എന്ന തലക്കെട്ടോടെയാണിത്. എന്നാൽ ഇതിന്റെ കമന്റ് ബോക്സിലാകട്ടെ വീഡിയോയിൽ ഉള്ളത് മോദിയുടെ അപരനാണെന്ന് പലരും അഭിപ്രായപ്പെട്ടതായി കണ്ടു. ഈ സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 2025-ൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. ‘ പ്രധാനമന്ത്രി മോദി ഒഡീഷയിലെ ഝാർസുഗുഡയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനിരിക്കെ അദ്ദേഹത്തിന്റെ അപരൻ എത്തിയത് വലിയ അമ്പരപ്പുണ്ടാക്കി’ എന്നാണ് അവിടുത്തെ പ്രാദേശിക ചാനൽ നൽകിയ വാർത്തയിൽ പറയുന്നത്. കർണാടക സ്വദേശിയായ സദാനന്ദ നായക് ആണ് ഈ അപരനെന്നും റിപ്പോർട്ടിൽ ഉണ്ട്. വിശദമായ പരിശോധനയിൽ വൈറൽ വീഡിയോയിലെ അതേ പശ്ചാത്തലമുള്ള മറ്റൊരു റിപ്പോർട്ടും ലഭിച്ചു. മാർച്ച് 28 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ റൂർക്കേലയിൽ നടന്ന രാമനവമി അഖാഡാ ഘോഷയാത്രയിലെ പ്രധാന ആകർഷണം നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുള്ള ഒരാളായിരുന്നു എന്നാണ് പറയുന്നത്. ഇതോടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് മോദിയല്ലെന്ന് ഉറപ്പായി. വാസ്തവം ഒഡീഷയിലെ റൂർക്കലയിൽ രാമനവമി ആഘോഷങ്ങളുടെ (2025-ൽ) ഭാഗമായി നടന്ന റോഡ് ഷോയിൽനിന്നുള്ള ദൃശ്യങ്ങളാണിത്. ഇതിൽ കാണുന്ന വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, മറിച്ച് കർണാടകയിലെ ഉഡുപ്പി സ്വദേശിയായ സദാനന്ദ നായക് ആണ്. Content Highlights: Viral video falsely claims PM Modi is addressing gas supply issues., The person in the video is Sadananda Nayak, a known PM Modi lookalike., The footage originated from a 2025 Rama Navami procession in Rourkela, Odisha., Claims linking the video to 2026 geopolitical gas supply shortages are fabricated. Published: 07 Apr 2026, 07:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗ്യാസ് കിട്ടാനില്ലെന്ന് മോദിയോട് പരാതിപ്പെടുന്ന വീഡിയോയുടെ യാഥാർത്ഥ്യമറിയാം | Fact Check
M
MathrubhumiSource Link
about 1 month ago