ഗ്യാസ് ക്ഷാമത്തിന് 'ബുള്ളറ്റ് ' മറുപടി

ഗ്യാസ് ക്ഷാമത്തിന് 'ബുള്ളറ്റ് ' മറുപടി

M
MathrubhumiSource Link
വിറകിൽ കത്തുന്ന ബുള്ളറ്റ് അടുപ്പുമായി കച്ചവടക്കാർ To advertise here, വാഗമൺ : സിലിൻഡറുകൾ കാലിയാകുന്നതും വില കൂടുന്നതുംകണ്ട് ബേജാറായ വാഗമണ്ണിലെ ഹോട്ടലുടമകൾക്ക് ഇനി ആശ്വാസത്തിന്റെ നാളുകൾ. പ്രതിദിനം അയ്യായിരത്തിലധികം രൂപ ഗ്യാസിനായി ചിലവാക്കിയിരുന്ന ഹോട്ടലുകൾ ഇപ്പോൾ ‘ബുള്ളറ്റ്’ അടുപ്പുകളിലേക്ക് ചേക്കേറുകയാണ്. സീസൺ തിരക്കിനിടയിൽ ഗ്യാസ് കിട്ടാതെ ഹോട്ടലുകൾ അടച്ചിടേണ്ടിവന്ന പ്രതിസന്ധിയാണ് ഈ കൗതുകകരമായ മാറ്റത്തിന് വഴിതെളിച്ചത്. ഒരു ചെറിയ ഫാൻ കറങ്ങാൻ ആവശ്യമായ വൈദ്യുതിയും കുറഞ്ഞ അളവിൽ വിറകും മാത്രം മതിയെന്നതാണ് ബുള്ളറ്റ് സ്റ്റൗവുകളുടെ പ്രത്യേകത. 5500 രൂപ ഗ്യാസിനായി ചെലവാക്കിയ സ്ഥാനത്ത് വെറും 1000 രൂപകൊണ്ട് കിച്ചൺ ഓടിക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ടൂറിസ്റ്റുകളുടെ തിരക്കേറുമ്പോൾ അടുക്കള പൂട്ടാതിരിക്കാൻ ‘ബുള്ളറ്റ്’ ഐഡിയ ക്ലിക്കായ സന്തോഷത്തിലാണ് വാഗമൺ. എന്നാൽ, ഇത്‌ എത്രത്തോളം വിജയകരം ആകുമെന്ന് അറിയില്ല. ബുള്ളറ്റ് അടുപ്പ് കുറഞ്ഞ വിറക് ഉപയോഗിച്ച് പുകയില്ലാതെ വേഗത്തിൽ പാചകം ചെയ്യാൻ സഹായിക്കുന്ന ആധുനിക അടുപ്പാണിത്. വായുസഞ്ചാരം വർധിപ്പിക്കുന്ന ‘ഡ്രാഫ്റ്റ് ഇഫക്റ്റ്’വഴി വിറക് പൂർണമായും കത്തുന്നതിനാൽ പകുതി ഇന്ധനം ലാഭിക്കാം. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഈ അടുപ്പ് വീടുകളിൽ എളുപ്പത്തിൽ നിർമിക്കാം. Published: 22 Mar 2026, 02:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗ്യാസ് ക്ഷാമത്തിന് 'ബുള്ളറ്റ് ' മറുപടി — Mathrubhumi | Bool… | Boolokam