പാട്യം : കിഴക്കേ കതിരൂർ ജനത വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ ചേർന്ന സ്മൃതിസദസ്സിൽ പഴയകാല ഗ്രന്ഥാലയ ഭാരവാഹികളെ ആദരിച്ചു. എം.കെ. പവിത്രൻ, കെ.ഇ. ജനാർദനൻ, എം.വി. ഗംഗാധരൻ, എം.വി. രാജൻ, എം. കെ. രവീന്ദ്രൻ എന്നിവരെയാണ് ആദരിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പവിത്രൻ മൊകേരി ഉദ്ഘാനവും ആദരസമർപ്പണവും നടത്തി. To advertise here, വായനശാല പ്രസിഡൻ്റ് ശ്രീജിത്ത് കളത്തിൽ അധ്യക്ഷതവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിലർ കെ. സുരേന്ദ്രൻ മുഖ്യഭാഷണം നടത്തി. വായനശാല സെക്രട്ടറി കെ.എം. മോഹനവിലാസൻ, ഹരീന്ദ്രൻ കോറോത്ത്, കെ. രാധാകൃഷ്ണൻ, മാർഗരറ്റ് സൂസൻ, എൻ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. Published: 30 Mar 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
