വലഞ്ഞ് യാത്രക്കാർ To advertise here, ഉപ്പുതറ : മുന്നറിയിപ്പ് നൽകാതെയും ബോർഡ് സ്ഥാപിക്കാതെയും ഗ്രാമീണ റോഡുകളുടെ നിർമാണത്തിന് ഗതാഗതം നിരോധിക്കുന്നതായി പരാതി. റോഡു പണി നടക്കുന്ന വിവരം അറിയാതെ വാഹനങ്ങളിൽ ഇതുവഴി എത്തുന്നവർ തിരിച്ചുപോകുകയോ കിലോമീറ്ററുകൾ അധികദൂരം സഞ്ചരിക്കുകയോ ചെയ്യേണ്ട ഗതികേടിലാണ്. പണി നടക്കുന്ന റോഡിന്റെ തുടക്കവും ഒടുക്കവും ഗതാഗതം നിരോധിച്ച് അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം എന്നാണ് ചട്ടം. കരാറുകാരൻ ബോർഡ് സ്ഥാപിക്കുകയും, ഇക്കാര്യം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും വേണം. എന്നാൽ പണി നടക്കുന്ന ഒരു റോഡിലും ഇങ്ങനെ ചെയ്തിട്ടില്ല. പണിനടക്കുന്ന സ്ഥലത്ത് എത്തിയ ശേഷമാണ് ഗതാഗതം നിരോധിച്ച വിവരം ഇതുവഴി വരുന്നവർ അറിയുന്നത്. ഇതുകാരണം തിരികെ പോകുകയോ അധിക ദൂരത്തിലുള്ള മറ്റ് വഴികൾ തിരഞ്ഞെടുക്കുകയോ ചെയ്യേണ്ടിവരുന്നു. ആറ് മാസം മുൻപ് ടെൻഡറായ പണികളും സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് മാസം രണ്ടാം വാരമാണ് തുടങ്ങിയത്.നിർമാണത്തിൽ എന്ത് അപാകം ഉണ്ടായാലും പരാതിയും കുറയും. തകർന്നുകിടക്കുന്ന റോഡ് ഇത്രയെങ്കിലും നന്നാവട്ടെ എന്ന് നാട്ടുകാരും കരുതും. എം.പി, എം.എൽ.എ, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുടെയെല്ലാം പണികൾ ഒരുപോലെ നടക്കുന്നതിനാൽ ഭൂരിഭാഗം ഗ്രാമീണറോഡുകളിലും ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഗ്രാമീണറോഡുകളിൽ ഭൂരിഭാഗവും കോൺക്രീറ്റ് ജോലിയാണ് നടക്കുന്നത്. ഇതുകാരണം കുറഞ്ഞത് 10 ദിവസമെങ്കിലും ഗതാഗത നിരോധനമുണ്ടാകും ടെൻഡർ പൂർത്തിയായ നിർമാണങ്ങൾ സമയബന്ധിതമായി നടത്തിയാൽ പരിധിവരെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും. എന്നാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. Published: 17 Mar 2026, 03:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗ്രാമീണറോഡുകളുടെ നിർമാണം; അറിയിപ്പ് നൽകാതെ ഗതാഗതം മുടക്കുന്നു
M
MathrubhumiSource Link
about 2 months ago