ഗ്രാമ്പി രാജമുടിയിൽ കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം

ഗ്രാമ്പി രാജമുടിയിൽ കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം

M
MathrubhumiSource Link
വണ്ടിപ്പെരിയാർ : ഗ്രാമ്പി രാജമുടി പുതുവൽ ഭാഗത്ത് ജനവാസ മേഖലകളിലിറങ്ങി കൃഷി പൂർണമായും നശിപ്പിച്ചു. ധനരാജ്, ശിവകുമാർ, റാണി, ശ്രീകുമാർ എന്നിവരുടെ സ്ഥലങ്ങളിലെ ഏലം, കമുക്, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. To advertise here, ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെയാണ് നാല് കാട്ടാനകൾ ഇവിടെയെത്തിയത്. വളർത്തുനായ്ക്കൾ കുരയ്ക്കുന്നത് കേട്ട്‌ പ്രദേശവാസികൾ ഇറങ്ങി നോക്കി. അപ്പോഴേക്കും കൃഷിയിടങ്ങൾക്ക് വലിയ നാശമുണ്ടായിക്കഴിഞ്ഞു. ശബ്ദമുണ്ടാക്കി ഓടിക്കാൻ ശ്രമിച്ചെങ്കിലും ഇവ പിൻവാങ്ങിയില്ല. ബ്ലോക്ക് പഞ്ചായത്തംഗം ദേവീ ഈശ്വരനും നാട്ടുകാരും വനംവകുപ്പ് ജീവനക്കാരെ വിവരമറിയിച്ചു. പീരുമേട് ആർ.ആർ.ടി.യും സ്ഥലത്തെത്തി. പിന്നീട് വെടിയൊച്ചകൾ കേൾപ്പിച്ച് കാട്ടാനക്കൂട്ടങ്ങളെ മറ്റൊരു ഭാഗത്തേക്ക്‌ തുരത്തി. എന്നാൽ, കാട്ടാനക്കൂട്ടങ്ങൾ കാടുപിടിച്ച് കിടക്കുന്ന സ്വകാര്യതോട്ടത്തിലെ സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പ് ജീവനക്കാരും ആർ.ആർ.ടി.യും നാട്ടുകാരും ഉൾപ്പെടെ മുപ്പതോളം പേർ വരുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നാട്ടുകാർ ഭീതിയിലാണ്. കോഫിസ്റ്റോറിൽ പട്ടാപ്പകൽ വീണ്ടും കടുവ പശുവിന്റെ കഴുത്തിൽ കടിച്ചു മറയൂർ : മൂന്നാർ കോഫിസ്റ്റോറിൽ ഭീതിപരത്തി, വീണ്ടും കടുവ. പട്ടാപ്പകൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ പശുവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.30-നാണ് സംഭവം. പ്രദേശവാസിയായ മണികണ്ഠന്‍റെ പശുവിനെയാണ് പുതിയ ലയത്തിനു സമീപത്ത് കടുവ ആക്രമിച്ചത്. കഴുത്തിനാണ് കടിച്ചത്. വാഹനം വരുന്ന ശബ്ദംകേട്ടപ്പോൾ പശുവിനെ വിട്ട് കടുവ തേയിലത്തോട്ടത്തിലേക്ക് ഓടിപ്പോയി. മൂന്ന് മാസം:21 പശുക്കളെ കൊന്നു കഴിഞ്ഞദിവസം പാമ്പൻമലയിലെ സതീഷിന്റെ പശുവിനെയും കിടാവിനെയും കടുവ കടിച്ചുകൊന്നിരുന്നു. മൂന്നു മാസത്തിനകം തേയിലത്തോട്ടം തൊഴിലാളികളുടെ 21 പശുക്കളാണ് കോഫിസ്റ്റോർ, ചട്ടമൂന്നാർ, പാമ്പൻമല ഭാഗങ്ങളിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളികൾക്ക് തുച്ഛമായ വരുമാനമാണ് കിട്ടുന്നത്. പശുവിനെ വളർത്തിയാണ് അവർ വീട്ടുചെലവുകൾക്കും മറ്റും വരുമാനംകണ്ടെത്തുന്നത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മിക്കതും കറവയുള്ള പശുവാണ്. പലരുടെയും വരുമാനം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. നഷ്ടപരിഹാരം പര്യാപ്തമല്ല. ശക്തമായി പ്രതിഷേധിച്ചാൽമാത്രം കിട്ടും. അല്ലെങ്കിൽ കിട്ടില്ല. പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് തേയിലത്തോട്ടം തൊഴിലാളികൾ. ചമ്പക്കാടിനെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം മറയൂർ : ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ചമ്പക്കാട് ഉന്നതിയിൽ ഭീതി പടർത്തി കാട്ടാനക്കൂട്ടം. രാപകലില്ലാതെ എത്തുന്ന കാട്ടാനക്കൂട്ടം വ്യാപകകൃഷി നാശമാണ് വരുത്തുന്നത്. ഒറ്റയാൻമാരുടെയും സാന്നിധ്യമുണ്ടാകുന്നു. മറയൂർ ഉടുമൽപേട്ട അന്തസ്സംസ്ഥാന പാതയിൽനിന്നും രണ്ടു കിലോമീറ്റർ ഉള്ളിലാണ് പാമ്പാറിൻ തീരത്ത് കുടിസ്ഥിതി ചെയ്യുന്നത്. അവശ്യസാധനങ്ങൾ വാങ്ങുവാനും മറ്റ് കാര്യങ്ങൾക്കുമായി മറയൂരിലേക്കോ ഉടുമൽപേട്ടയിലേക്കോ പോകുന്നതും വരുന്നതും രണ്ടു കിലോമീറ്റർ ദൂരമുള്ള മൺപാതയിലൂടെയാണ്. വളരെ കുറച്ച് പേർക്ക് മാത്രമാണ് വാഹന സൗകര്യമുള്ളു. ബാക്കിയുള്ളവർ ഈ പാതയിലൂടെ നടന്നുവേണം കുടിയിലെത്തുവാൻ. മുൻപ് സുരേഷ് എന്നയാൾ ഈ പാതയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പകൽ സമയം പോലും ഈ പാതയിൽ കാട്ടാനയെത്തുന്നതുമൂലം ഏറെ ബുദ്ധിമുട്ടാണ് ഗ്രാമവാസികൾ അനുഭവിച്ചുവരുന്നത്. വനം വകുപ്പ് ആനക്കാവലിന് രണ്ടുപേരെ നിയമിച്ചത് ചെറിയ ആശ്വാസമായി മാറുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗ്രാമ്പി രാജമുടിയിൽ കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം — Math… | Boolokam