കൊച്ചി: കേരളത്തിൽ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുമെന്ന് ആർ.എസ്.എസ്. ഗ്രാമ-നഗര ഭേദമില്ലാതെ എല്ലായിടത്തും ശാഖയെന്നതാണ് ലക്ഷ്യം. ഉത്തരകേരളം, ദക്ഷിണകേരളം എന്നിങ്ങനെ രണ്ട് പ്രാന്തങ്ങളായാണ് (ഭാഗം) നിലവിൽ പ്രവർത്തനം നടക്കുന്നത്. ഇനി മൂന്നുജില്ലകൾ ഉൾപ്പെടുന്ന സംഭാഗ് എന്നു വിളിക്കുന്ന മേഖലകളായി സംസ്ഥാനത്തെ അടുത്തവർഷം വിഭജിക്കുമെന്ന് ദക്ഷിണകേരളം സഹപ്രാന്തകാര്യവാഹ് കെ.ബി. ശ്രീകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. To advertise here, ശതാബ്ദിവർഷത്തിൽ സംസ്ഥാനത്ത് 1812 ശാഖകൾ വർധിച്ചു. 7000 ശാഖകളാണ് കേരളത്തിലുള്ളത്. ശതാബ്ദിയുടെ ഭാഗമായി കേരളത്തിൽ 1500 ഹിന്ദുസമ്മേളനങ്ങൾ നടന്നു. എല്ലാ മതവിഭാഗക്കാരുടേതുമായി 22 ലക്ഷം വീടുകളിൽ സന്ദർശനം നടത്തി. ഏപ്രിൽ ആറിന് കൊച്ചിയിൽ ബാലഗോകുലം 50-ാം വാർഷികാഘോഷത്തിൽ സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുക്കും. ഹിന്ദുമതത്തിലെ വിവിധ സമുദായസംഘടനകളെ ഉൾപ്പെടുത്തി സമന്വയപരിപാടികളാണ് ഇനി ശതാബ്ദി ആഘോഷത്തിൽ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രാന്തപ്രചാർ പ്രമുഖ് എം. ഗണേശനും പത്രസമ്മേളനത്തിൽ പങ്കെടുത്തു. Content Highlights: RSS aims to establish branches in every village and town in Kerala., The state will be reorganized into 'Sambhag' regions next year., Current count stands at 7,000 Shakhas with an increase of 1,812 in the centenary year., Focus on integration programs with various Hindu community organizations., Sarsanghchalak Mohan Bhagwat to attend Balagokulam 50th anniversary. Published: 24 Mar 2026, 08:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗ്രാമ-നഗര ഭേദമില്ലാതെ എല്ലായിടത്തും ശാഖ; കേരളത്തിൽ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുമെന്ന് ആർഎസ്എസ്
M
MathrubhumiSource Link
about 2 months ago