തിരുവനന്തപുരം: പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ (ജി.പി.എസ്.) പുതിയ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ്-3-യിൽ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഗ്രൂപ്പിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം ടെക്നോപാർക്ക് സി.ഇ.ഒ. സന്ദീപ് കുമാർ ഐ.എ.എസ്. നിർവഹിച്ചു. To advertise here, സി.ബി.എസ്.ഇ., കേംബ്രിഡ്ജ്, ഐ.ബി. പാഠ്യപദ്ധതികൾ ഒരേ ക്യാമ്പസിൽ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്മാർട്ട് ക്ലാസ് മുറികൾക്ക് പുറമെ അത്യാധുനിക സയൻസ്, സ്റ്റെം (STEM) ലാബുകളും കായിക-കലാ പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഗ്രൂപ്പിന്റെ പ്രശസ്തമായ 'സ്റ്റെപ്പിംഗ് സ്റ്റോൺസ്' പ്രീ-സ്കൂൾ വിഭാഗവും ഇവിടെ പ്രവർത്തിക്കും. ചടങ്ങിൽ ഐ.ബി.എസ്. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, ജി.പി.എസ്. ചെയർമാൻ പി. ജേക്കബ്, കെവിൻ സ്കിയോച്ച്, ജോഹാൻ ജേക്കബ് പി., ലക്ഷ്മി രാമചന്ദ്രൻ, പ്രിൻസിപ്പൽ സരിത ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. Content Highlights: Launch of GPS Technopark Phase-3 campus during their 20th anniversary Published: 24 Mar 2026, 10:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗ്ലോബൽ പബ്ലിക് സ്കൂൾ ടെക്നോപാർക്കിൽ പ്രവർത്തനം തുടങ്ങി
M
MathrubhumiSource Link
about 2 months ago