ഗൗരിയമ്മയ്ക്കു ശേഷം ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്; മത്സരം തുടങ്ങിയതും അവസാനിപ്പിച്ചതും ചേർത്തലയിൽ

ഗൗരിയമ്മയ്ക്കു ശേഷം ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്; മത്സരം തുടങ്ങിയതും അവസാനിപ്പിച്ചതും ചേർത്തലയിൽ

M
MathrubhumiSource Link
ആലപ്പുഴയുടെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ നേതാക്കളായി വളർന്ന ഒട്ടറെപ്പേർ ഇന്നില്ല. ഒരു തിരഞ്ഞെടുപ്പും ഇവരെ അനുസ്മരിക്കാതെ കടന്നുപോകാറില്ല. അങ്ങനെയുള്ള ഓർമ്മകളിലേക്കൊരു നടത്തം.. To advertise here, ചേർത്തല: ഇക്കുറി സംസ്ഥാനത്തു നടക്കുന്നത് കെ.ആർ. ഗൗരിയമ്മയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. 1957- മുതൽ 2010 വരെ തിരഞ്ഞെടുപ്പു ചരിത്രത്തിന്റെ ഭാഗമായിരുന്ന ഗൗരിയമ്മ 2021-ൽ തിരഞ്ഞെടുപ്പിനു ശേഷമാണ് അന്തരിച്ചത്. നിയമസഭയ്ക്കും മുന്നേ തുടങ്ങുന്നതാണു ഗൗരിയമ്മയുടെ തിരഞ്ഞെടുപ്പു ചരിത്രം. പുന്നപ്ര-വയലാർ സമരത്തിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടിയിലേക്കെത്തിയ ഗൗരിയമ്മ 1948-ൽ തിരുവിതാംകൂർ സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിക്കുന്നത്. സ്റ്റേറ്റ് കോൺഗ്രസിന്റെ കൊച്ചയ്യപ്പനോട് തോറ്റായിരുന്നു തുടക്കം. 1952-ലും 54-ലും തിരുക്കൊച്ചി സഭയിലേക്കു വിജയിച്ചായിരുന്നു ജൈത്രയാത്രയുടെ തുടക്കം. 2011-നുശേഷം മത്സരത്തിൽ നിന്നു വിട്ടെങ്കിലും 2021-ൽ വരെ ഗൗരിയമ്മയുടെ സാന്നിധ്യമുണ്ടായിരുന്നു. കൂടുതൽക്കാലം അരൂർ നിയോജക മണ്ഡലത്തിൽനിന്നാണ് ഗൗരിയമ്മ മത്സരിച്ചതെങ്കിലും 1957-ൽ ആദ്യം നിയമസഭയിലെത്തിയതും അവസാനം മത്സരിച്ചതും ചേർത്തല മണ്ഡലത്തിൽനിന്നായിരുന്നു. 1957-ൽ കേരള രൂപവത്കരണത്തിനു ശേഷമുള്ള ആദ്യ നിയമസഭയിലേക്ക് ചേർത്തലയിൽനിന്നു മത്സരിച്ചാണ് സംസ്ഥാന ചരിത്രത്തിലെ ആദ്യവനിതാ മന്ത്രിയായത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എ. സുബ്രഹ്മണ്യൻപിള്ളയെ തോൽപ്പിച്ചായിരുന്നു തുടക്കം. 1960-ൽ നടന്ന രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിലും ചേർത്തലയിൽ മത്സരിച്ചു. 1957-ലെ പോരാട്ടത്തിന്റെ ആവർത്തനമായിരുന്നു. അപ്പോഴും വിജയം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായ ഗൗരിയമ്മയ്ക്കു തന്നെയായിരുന്നു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനെ തുടർന്നു സി.പി.എമ്മിനൊപ്പം നിന്നു. തുടർന്ന് 1965-ൽ അരൂരിലേക്കു ചുവടുമാറ്റിയപ്പോഴും വിജയം ഗൗരിയമ്മയ്‌ക്കൊപ്പമായിരുന്നു. കോൺഗ്രസിലെ ദേവകീകൃഷ്ണനെ തോൽപ്പിച്ചാണ് അരൂരിൽ തുടങ്ങിയത്. 2006-ൽ നടന്ന തിരഞ്ഞെടുപ്പിൽ എ.എം. ആരിഫിനോടു തോൽക്കുന്നതുവരെ അരൂരിൽ തന്നെയായിരുന്നു. 1977-ൽ സി.പി.ഐ.യിലെ പി.എസ്. ശ്രിനീവാസനോടു തോറ്റെങ്കിലും 80-ൽ വലിയ വിജയത്തോടെ തിരിച്ചുവന്നിരുന്നു. 1994-ൽ സി.പി.എംമ്മി-ൽ നിന്നു വിട്ടെങ്കിലും ജെ.എസ്.എസ് രൂപവത്കരിച്ച് യു.ഡി.എഫ്. ഘടകകക്ഷിയായി 1996-ലും 2001-ലും അരൂരിൽ വിജയിച്ചു. മണ്ഡല പുനർനിർണയത്തിനുശേഷം 2011-ൽ യു.ഡി.എഫിനായി ചേർത്തലയിൽ പോരിനിറങ്ങിയ ഗൗരിയമ്മ സി.പി.ഐ.യിലെ പി. തിലോത്തമനോടു തോറ്റതോടെയാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു പിന്മാറിയത്. Content Highlights: Chronicles K.R. Gowri Amma's electoral journey from 1948 to 2011. Published: 19 Mar 2026, 02:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗൗരിയമ്മയ്ക്കു ശേഷം ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്; മത്സരം തുടങ… | Boolokam