ഗർഭകാലത്ത് വിറ്റാമിൻ ഡി കുറയുന്നുണ്ടെങ്കിൽ കരുതൽ വേണം, മാസംതികയാതെയുള്ള പ്രസവത്തിന് സാധ്യത- പഠനം

ഗർഭകാലത്ത് വിറ്റാമിൻ ഡി കുറയുന്നുണ്ടെങ്കിൽ കരുതൽ വേണം, മാസംതികയാതെയുള്ള പ്രസവത്തിന് സാധ്യത- പഠനം

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതിൽ വിറ്റാമിൻ ഡിയുടെ പങ്ക് വളരെ വലുതാണ്. ശരീരം ഉത്പാദിപ്പിക്കുന്ന ഏക വിറ്റാമിനാണിത്. സൂര്യപ്രകാശത്തിന്റെ സഹായത്തോടെയാണ് ചർമം വിറ്റാമിൻ ‍ഡി ഉത്പാദിപ്പിക്കുന്നത്. ഇത് കുറയുന്നത് സന്ധികളിലെയും പേശികളിലെയും വേദന, മുടികൊഴിച്ചിൽ, പ്രതിരോധശേഷി കുറയുക, വിഷാദം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഗർഭകാലത്ത് വൈറ്റമിൻ ഡി കുറയുന്നത് കൂടുതൽ കരുതലോടെ കാണണമെന്ന് പറയുകയാണ് പുതിയൊരു പഠനം. To advertise here, ചൈനയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. ഗർഭകാലത്ത് വിറ്റാമിൻ ഡി കുറയുന്നത് കുട്ടികളിൽ വളർച്ചാക്കുറവിനും മാസംതികയുംമുമ്പുള്ള പ്രസവത്തിനും കാരണമാകുമെന്നാണ് പഠനം പറയുന്നത്. ഗ്വാങ്സോയിലെ സ്ത്രീകളുടെ ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഗർഭിണികളായ 5234 പേരുടെ വിവരങ്ങളാണ് പഠനത്തിന് ആധാരമാക്കിയത്. ഇതിൽ എൺപതുശതമാനം പേരിലും വിറ്റാമിൻ ഡി കുറവാണെന്ന് കണ്ടെത്തുകയും ചെയ്തു. റീപ്രൊഡക്റ്റീവ്& ഡെവലപ്മെന്റൽ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിറ്റാമിൻ ഡി കുറവുള്ള സ്ത്രീകൾക്ക് അല്ലാത്തവരെ അപേക്ഷിച്ച് മാസംതികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത ഇരട്ടിയിലേറെയാണെന്ന് ഗവേഷകർ കണ്ടെത്തി. ഗർഭിണികൾക്കിടയിൽ വിറ്റാമിൻ ഡിയുടെ കുറവ് വ്യാപകമാണെന്നും കൃത്യമായ പരിശോധന നടത്തി വേണ്ട നടപടികൾ കൈക്കൊള്ളുന്നതിലൂടെ മാസം തികയാതെയുള്ള പ്രസവവും കുഞ്ഞുങ്ങളിലെ വളർച്ചാസംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്നും ഗവേഷകർ വ്യക്തമാക്കി. അതേസമയം ഒരൊറ്റ ആശുപത്രിയിൽ നിന്നുമാത്രമുള്ള ഡേറ്റയാണ് പഠനത്തിനായി സ്വീകരിച്ചിരിക്കുന്നതെന്നത് ന്യൂനതയാണെന്ന വിമർശനവും ഉയരുന്നുണ്ട്. ശരീരത്തിൽ വിറ്റാമിൻ ഡി കുറവുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ പരിശോധിക്കാം. വിട്ടുമാറാത്ത ക്ഷീണം ആവശ്യത്തിന് വിശ്രമിക്കുകയോ ഉറങ്ങുകയോ ചെയ്ത ശേഷവും അതിയായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് വൈറ്റമിൻ ഡിയുടെ കുറവ് മൂലമാകാം. വിറ്റാമിൻ ഡി കോശങ്ങളെ ഊർജ്ജം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇതിന്റെ അളവ് കുറയുന്നതോടെ ഊർജ്ജോത്പാദനം തടസ്സപ്പെടുന്നതാകാം ക്ഷീണത്തിന് കാരണം. നടുവേദനയും സന്ധികളിലുണ്ടാകുന്ന അസ്വസ്ഥതയും കാൽസ്യം ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി അത്യാവശ്യമാണ്. അതിനാൽ, വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് സന്ധികളെ ബാധിക്കുന്നു. നടുവിനോ വാരിയെല്ലുകൾക്ക് ചുറ്റുമോ വേദന അനുഭവപ്പെടുന്നെങ്കിൽ ശ്രദ്ധിക്കണം. വ്യക്തമായ കാരണമില്ലാത്ത സന്ധിവേദനയുണ്ടാകുന്നുണ്ടെങ്കിലും ശ്രദ്ധവേണം. ഈ കുറവ് osteomalacia പോലുള്ള രോഗങ്ങൾക്ക് കാരണമാകുകയും എല്ലുകൾ പൊട്ടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്തേക്കാം. പല്ലുകളെ സംബന്ധിച്ചും കാൽസ്യവും ഫോസ്ഫറസും ആവശ്യമാണ്. അതിനാൽ, വിറ്റാമിൻ ഡിയുടെ കുറവ് ദന്താരോഗ്യത്തേയും ബാധിക്കും. പേശികളിൽ വേദന പേശികളുടെ ബലക്കുറവ്, വേദന, കോച്ചിപ്പിടുത്തം, അല്ലെങ്കിൽ ചലിക്കുമ്പോഴോ വ്യായാമത്തിന് ശേഷമോ ഉണ്ടാകുന്ന പൊതുവായ അസ്വസ്ഥതകൾ എന്നിവ വിറ്റാമിൻ ഡി-യുടെ കുറവാകാൻ സാധ്യതയുണ്ട്. ഈ ലക്ഷണങ്ങളെ പലപ്പോഴും പ്രായമാകുന്നതിന്റെ ഭാഗമാണെന്ന് കരുതി പലരും തള്ളിക്കളയാറുണ്ട്. പേശികളുടെ കരുത്ത് ചോരുന്നതോടെ വീഴ്ചയും പരിക്കും കൂടാനുമിടയുണ്ട്. ഉത്കണ്ഠയും വിഷാദവും വിറ്റാമിൻ ഡി നമ്മുടെ മാനസികാവസ്ഥയേയും ബാധിക്കുന്നു. വിറ്റാമിൻ ഡി കുറയുമ്പോൾ ആളുകൾക്ക് വിഷമം, ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദം എന്നിവ അനുഭവപ്പെടാറുണ്ട്. എപ്പോഴും അസുഖം ബാധിക്കുന്നത് വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് ജലദോഷം, ഫ്ലൂ, അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവ വരാനുള്ള സാധ്യതയുണ്ട്. അസുഖം വരുമ്പോൾ രോഗം ഭേദമാകാനും കൂടുതൽ സമയമെടുത്തേക്കാം. മുറിവുകളോ വ്രണങ്ങളോ ശസ്ത്രക്രിയ കഴിഞ്ഞുള്ള മുറിവുകളോ ഉണങ്ങാൻ സമയമെടുക്കുന്നെങ്കിൽ ശ്രദ്ധവേണം. ഇത് വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം. മുടികൊഴിച്ചിലും നഖങ്ങളുടെ ആരോഗ്യവും വിറ്റാമിൻ ഡിയുടെ കുറവുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇതിന്റെ അളവ് കുറയുന്നത് മുടിയുടെ കനം കുറയുന്നതിനോ മുടികൊഴിച്ചിലിനോ കാരണമായേക്കാം. നഖങ്ങൾ ബലമില്ലാത്തതും എളുപ്പത്തിൽ പൊട്ടുന്നതുമായി മാറുന്നതും ഇതേ വിറ്റാമിന്റെ കുറവ് മൂലമാകാം. (മേൽപ്പറഞ്ഞ പലലക്ഷണങ്ങൾക്കും പിന്നിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളുമാവാനുമിടയുണ്ട്. ഒന്നിലേറെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ വിദഗ്ധാഭിപ്രായം തേടി പരിഹാരം തേടേണ്ടതാണ്.)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗർഭകാലത്ത് വിറ്റാമിൻ ഡി കുറയുന്നുണ്ടെങ്കിൽ കരുതൽ വേണം, മാസം… | Boolokam