നാസിക്(മഹാരാഷ്ട്ര): ആൾദൈവം അശോക് ഖരാത്തിനെ മറ്റൊരു ലൈംഗികപീഡനക്കേസിൽ നാസിക് കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. To advertise here, ഖരാത്തിനെ ജയിലിൽനിന്ന് വീഡിയോ കോൺഫറൻസിങ് വഴി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കി. മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഖരാത്തിനെ ആദ്യത്തെ പരാതിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 2013-ൽ തന്റെ വിവാഹം ഉറപ്പിക്കാൻ ബന്ധുവിന്റെ ഉപദേശപ്രകാരം ഖരാത്തിനെ കണ്ടുവെന്നും വിവാഹത്തിനു ശേഷവും, കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരംനൽകാമെന്ന വ്യാജേന തന്നെ ബന്ധപ്പെട്ട് ലൈംഗികമായി ചൂഷണംചെയ്‌തെന്നാണ് പുതിയപരാതി. രണ്ട് കുട്ടികളുള്ള പരാതിക്കാരി പിന്നീട് ഭർത്താവിൽനിന്ന് വേർപിരിഞ്ഞിരുന്നു. തന്റെ ഭാവിയെക്കുറിച്ചും പുനർവിവാഹ സാധ്യതകളെക്കുറിച്ചും അറിയാൻ ഖരാത്തിനെ വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് ഇയാൾ തന്നെ ലൈംഗികമായി ചൂഷണംചെയ്യാൻ തുടങ്ങിയതെന്ന് യുവതി പരാതിയിൽ ആരോപിച്ചു. മതപരമായ ആചാരങ്ങളുടെ മറവിൽ ഖരാത്ത് തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഢിപ്പിച്ചുവെന്നും ഗർഭിണിയായപ്പോൾ ഗുളികകൾ നൽകി ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു. 2020 ഫെബ്രുവരി മുതൽ ഖരാത്ത് ലൈംഗികമായി ചൂഷണംചെയ്തു വരുകയാണെന്നും എതിർത്താൽ തന്റേയും കുട്ടികളുടെയും ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഖരാത്തിനെതിരേ ആദ്യ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഈ സ്ത്രീ ധൈര്യം സംഭരിച്ച് മാർച്ച് 21-ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഖരാത്തിനെതിരേ ഇതിനകം പത്തു കേസുകളെടുത്തിട്ടുണ്ട്. Content Highlights: Ashok Kharat remanded for 7 days in police custody., Court proceedings held in Nashik regarding fresh sexual assault allegations., Legal developments follow ongoing investigations. Published: 03 Apr 2026, 02:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗർഭിണിയാക്കി, അലസിപ്പിക്കാൻ ഗുളിക; ആൾദൈവം ഖരാത്തിനെതിരേ വീണ്ടും പീഡനക്കേസ്; ഏഴുദിവസം കസ്റ്റഡിയിൽ
M
MathrubhumiSource Link
about 1 month ago