ഗർഭിണിയായ യുവതിയും രണ്ടുമക്കളും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ഗർഭിണിയായ യുവതിയും രണ്ടുമക്കളും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

M
MathrubhumiSource Link
ഹൈദരാബാദ്: ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി. തെലങ്കാന ഹനുമാകോണ്ട സ്വദേശിനിയായ ഫർഹത്ത്(26), മക്കളായ ഹുമേറ(8), ആയിശ(6) എന്നിവരുടെ മരണത്തിലാണ് കൊലപാതകമെന്ന സംശയമുയർന്നിരിക്കുന്നത്. സംഭവത്തിൽ ഫർഹത്തിന്റെ ഭർത്താവ് മുഹമ്മദ് അസറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. To advertise here, കഴിഞ്ഞദിവസമാണ് ഫർഹത്തിനെയും രണ്ടുമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അസറുദ്ദീന്റെയും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്കരികിലെ സ്വകാര്യ നീന്തൽക്കുളത്തിലായിരുന്നു സംഭവം. ബുധനാഴ്ച വൈകീട്ടാണ് അസറുദ്ദീനും കുടുംബവും ഇവിടെയെത്തിയത്. ഇവിടെ സമയം ചിലവഴിക്കുന്നതിനിടെ ഭാര്യയും കുട്ടികളും നീന്തൽക്കുളത്തിൽ വീണെന്നാണ് ഇയാളുടെ മൊഴി. നാട്ടുകാരും സമീപവാസികളും എത്തിയാണ് യുവതിയെയും കുട്ടികളെയും നീന്തൽക്കുളത്തിൽനിന്ന് പുറത്തെടുത്തത്. എന്നാൽ, മൂവരും മരിച്ചിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അസറുദ്ദീൻ നൽകിയ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. അപകടമരണമല്ലെന്നും യുവതിയെയും കുട്ടികളെയും അസറുദ്ദീൻ കൊലപ്പെടുത്തിയതാണെന്നും ഇവർ ആരോപിച്ചു. ഫർഹത്ത് ആൺകുഞ്ഞിനെ പ്രസവിക്കാത്തതിൽ അസറുദ്ദീന് പ്രശ്നങ്ങളുണ്ടായിരുന്നതായാണ് യുവതിയുടെ കുടുംബം പറയുന്നത്. ഫർഹത്ത് മൂന്നാമതും ഗർഭിണിയായപ്പോൾ ഇതും പെൺകുഞ്ഞായിരിക്കുമെന്ന് ഇയാൾ കരുതി. തുടർന്ന് ഗർഭഛിദ്രത്തിനായി ഇയാൾ നിർബന്ധിച്ചു. എന്നാൽ, ഫർഹത്ത് ഇതിന് സമ്മതിച്ചില്ലെന്നും ഇതേത്തുടർന്ന് ദമ്പതിമാർക്കിടയിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ അസറുദ്ദീനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽവിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. Content Highlights: 26-year-old pregnant woman and two daughters found dead in a private swimming pool., Husband, Mohammed Azaruddin, taken into police custody for questioning., Family alleges murder due to disputes over the gender of the unborn child., Victim's family claims husband forced her to undergo abortion., Police awaiting post-mortem report to confirm cause of death. Published: 03 Apr 2026, 06:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗർഭിണിയായ യുവതിയും രണ്ടുമക്കളും നീന്തൽക്കുളത്തിൽ മരിച്ചനിലയ… | Boolokam