ഗൾഫിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം -പ്രവാസി വെൽഫെയർ

ഗൾഫിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം -പ്രവാസി വെൽഫെയർ

M
MathrubhumiSource Link
ഗ ൾഫ് മേഖലയിലെ സമകാലിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും വേനലവധിക്കാലമായതിനാലും വിമാനക്കമ്പനികൾ നടത്തുന്ന അന്യായമായ യാത്രാനിരക്ക് വർധനവ് പ്രവാസി സമൂഹത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും യാത്രാക്ലേശം പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ നേതൃസംഗമം. To advertise here, വിമാനക്കമ്പനികൾ നടത്തുന്ന ഇത്തരം നിരക്ക് വർധനവ്, നീണ്ട കാലത്തെ പ്രവാസത്തിന് ശേഷം കുടുംബങ്ങളുമായി ഒന്നിക്കാനായി നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികളുടെ അവകാശങ്ങൾക്കും സാമൂഹിക നൈതിക താൽപര്യങ്ങൾക്കും വിരുദ്ധമാണ്. പ്രവാസികളുടെ ജീവിതം തന്നെ ത്യാഗപൂർണമായ സാഹചര്യങ്ങളിലാണിപ്പോൾ. അതിനാൽ അവരുടെ യാത്രാവകാശം ചൂഷണത്തിനിരയാകുന്നത് അംഗീകരിക്കാനാവില്ല. കൂടാതെ പല വിമാനക്കമ്പനികളും റദ്ദ് ചെയ്ത സർവീസുകൾക്ക് പകരം നൽകിയ വൗച്ചറും റീഫണ്ടും കാലതാമസം കൂടാതെ നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. പ്രവാസികളുടെ ജീവിതം കൂടുതൽ സുരക്ഷിതവും സമാധാന പൂർണവുമായിരിക്കണമെങ്കിൽ, അവരുടെ യാത്രാവകാശം സംരക്ഷിക്കപ്പെടണം. വിമാനക്കമ്പനികളുടെ അന്യായമായ നിരക്ക് വർദ്ധനവ് അവസാനിപ്പിക്കപ്പെടുകയും, സമത്വവും നീതിയും ഉറപ്പാക്കുന്ന യാത്രാനിരക്ക് സംവിധാനം നടപ്പാക്കുകയും വേണം. അതുകൊണ്ട് തന്നെ എക്കാലത്തും വിമാന യാത്രക്കാർ ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ ശക്തമായ നിയന്ത്രണങ്ങൾ കേന്ദ്രം കൊണ്ട് വരണം. ഇതിനായി സമ്മർദം ചെലുത്തി, ശുപാർശകൾ നൽകി, പ്രവാസികളുടെ പ്രശ്‌നം ഉയർത്തി കേന്ദ്രത്തെ നടപടി സ്വീകരിക്കാൻ പ്രേരിപ്പിക്കാനുള്ള രാഷ്ടിയ ബാധ്യത കേരള സർക്കാരിനുണ്ടെന്നും നേതൃസംഗമത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രമോഹൻ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി പുതിയ പ്രവർത്തനകാലയളവിലേക്കുള്ള നയപരിപാടികൾ അവതരിപ്പിച്ചു. വിവിധ തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കുള്ള പരിശീലന പരിപാടിക്ക് വൈസ് പ്രസിഡണ്ട് അനീസ് മാള, അൻവർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ സി. സ്വാഗതം പറഞ്ഞു. സെക്രട്ടറി നിഹാസ് എറിയാട്, നടുമുറ്റം പ്രസിഡണ്ട് സന നസീം തുടങ്ങിയവർ സംസാരിച്ചു. Content Highlights: Condemnation of unfair airfare hikes by airlines during summer vacations., Call for Central Government to implement strict travel price regulations., Demand for timely processing of flight cancellations and refunds., Emphasis on the political responsibility of the Kerala government to advocate for expatriates., Focus on protecting the fundamental travel rights of the migrant community. Published: 04 May 2026, 11:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!