മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, സൗദി അറേബ്യയിലെ ദമാം വഴി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പ്രത്യേക റീപാട്രിയേഷൻ വിമാനങ്ങൾ പ്രഖ്യാപിച്ചു. To advertise here, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്റൈന്റെ വ്യോമാതിർത്തിയും മേഖലയിലെ മറ്റ്ചില രാജ്യങ്ങളും താൽക്കാലികമായി അടച്ച സാഹചര്യത്തിലാണ് യാത്രക്കാരുടെ സൗകര്യാർഥം ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സർവീസുകൾ നടത്താൻ തീരുമാനിച്ചത്. കൊച്ചി, തിരുവനന്തപുരം, ന്യൂഡൽഹി സെക്ടറുകളിലേക്കാണ് ഈ വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രഖ്യാപിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം കൊച്ചിയിൽ നിന്ന് ദമാമിലേക്കുള്ള വിമാനങ്ങൾ മാർച്ച് 27, 29, ഏപ്രിൽ ഒന്ന് തീയതികളിലായിരിക്കും സർവീസ് നടത്തുക. ന്യൂഡൽഹിയിൽനിന്നുള്ള വിമാനം മാർച്ച് 28-നും, ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം മാർച്ച് 29-നും പുറപ്പെടും. തിരുവനന്തപുരത്ത്നിന്ന് ദമാമിലേക്കുള്ള വിമാനം മാർച്ച് 30-നാണ് ക്രമീകരിച്ചിരിക്കുന്നത്. ബഹ്റൈനിലേക്ക് പോകുന്നവർക്കും അവിടെനിന്ന് തിരികെ വരുന്നവർക്കും മാത്രമാണ് ഈ വിമാനങ്ങളിൽ യാത്രാനുമതി നൽകിയിരിക്കുന്നത്. ഈ സർവീസുകളിൽ ദമാമിൽനിന്ന് പ്രാദേശികമായി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, വിമാനക്കമ്പനിയുടെ ശൃംഖലയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദമാം വഴി യാത്ര ചെയ്യാനും സാധിക്കില്ല. സ്ഥിരീകരിച്ച ബുക്കിങ്ങുള്ള യാത്രക്കാർക്കായി ബഹ്റൈനും ദമാമിലെ വിമാനത്താവളത്തിനുമിടയിൽ ഗൾഫ് എയർ യാത്രാ സൗകര്യം ഒരുക്കും. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വ്യോമാതിർത്തി തുറക്കുന്ന മുറയ്ക്ക് സാധാരണ സർവീസുകൾ പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഗൾഫ് എയർ ആവർത്തിച്ചു. യാത്രക്കാർ ഗൾഫ് എയറിന്റെ വെബ്സൈറ്റ് (gulfair.com) വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അംഗീകൃത ട്രാവൽ ഏജന്റുമാർ മുഖേനയോ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്. വിവരങ്ങൾക്കായി വിമാനക്കമ്പനിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ സന്ദർശിക്കണമെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. Content Highlights: Gulf Air operating special flights via Dammam King Fahd International Airport., Routes include Kochi, Trivandrum, and New Delhi., Road transport provided between Bahrain and Dammam airport for confirmed passengers., Direct flights to Bahrain temporarily suspended due to airspace restrictions., Tickets available via Gulf Air website, app, or authorized travel agents. Published: 26 Mar 2026, 10:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗൾഫ് എയർ ദമാം വഴി ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകൾ ആരംഭിക്കുന്നു
M
MathrubhumiSource Link
about 1 month ago