ഗൾഫ് എയർ ദമാം സർവീസുകൾ നീട്ടി; ഏപ്രിൽ വരെ യാത്ര ചെയ്യാം

ഗൾഫ് എയർ ദമാം സർവീസുകൾ നീട്ടി; ഏപ്രിൽ വരെ യാത്ര ചെയ്യാം

M
MathrubhumiSource Link
മനാമ: ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള താൽക്കാലിക സർവീസുകൾ 2026 ഏപ്രിൽ വരെ നീട്ടിയതായി പ്രഖ്യാപിച്ചു. മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്റൈന്റെയും മേഖലയിലെ മറ്റുചില രാജ്യങ്ങളുടെയും വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ച പശ്ചാത്തലത്തിലാണ് ദമാം വഴിയുള്ള ഈ പത്ത് സർവീസുകൾ തുടരാൻ തീരുമാനിച്ചത്. To advertise here, പുതുക്കിയ അറിയിപ്പ് പ്രകാരം ദമാമിൽനിന്ന് ലണ്ടൻ ഹീത്രോയിലേക്കുള്ള വിമാനങ്ങൾ ഏപ്രിൽ 11 വരെ തുടരുന്നതാണ്. കൂടാതെ മുംബൈ, ചെന്നൈ, നെയ്‌റോബി, കെയ്‌റോ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഏപ്രിൽ 30 വരെയും ലഭ്യമായിരിക്കും. സ്ഥിരീകരിച്ച ബുക്കിങ്ങുള്ള യാത്രക്കാർക്ക് ബഹ്റൈനും കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയിൽ റോഡ് മാർഗ്ഗമുള്ള യാത്രാ സൗകര്യം ഗൾഫ് എയർ നൽകുന്നുണ്ട്. ഇത്തരത്തിൽ സംഘടിത ഗ്രൗണ്ട് ട്രാൻസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ സൗദി അറേബ്യ ട്രാൻസിറ്റ് വിസ ലഭ്യമാക്കുന്നതിനുള്ള സഹായവും എയർലൈൻ വാഗ്ദാനം ചെയ്യുന്നു. യാത്രക്കാർക്ക് ഗൾഫ് എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. Content Highlights: Gulf Air extends operations from Dammam until April 2026., Flights to London, Mumbai, Chennai, and other key cities are affected., Ground transport provided between Bahrain and Dammam., Transit visa assistance available for eligible passengers. Published: 28 Mar 2026, 01:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗൾഫ് എയർ ദമാം സർവീസുകൾ നീട്ടി; ഏപ്രിൽ വരെ യാത്ര ചെയ്യാം — M… | Boolokam