ഗൾഫ് വിപണിയിൽ ഭക്ഷ്യക്ഷാമം ഉണ്ടാവില്ല; ലുലുഗ്രൂപ്പിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

ഗൾഫ് വിപണിയിൽ ഭക്ഷ്യക്ഷാമം ഉണ്ടാവില്ല; ലുലുഗ്രൂപ്പിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

M
MathrubhumiSource Link
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ജി.സി.സി. രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു എം.എ യൂസഫലിയുടെ പ്രതികരണം. To advertise here, മേഖലയിൽ നിലനിൽക്കുന്ന സാഹചര്യം ജിസിസി രാജ്യങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ലുലു ഗ്രൂപ്പ് എടുത്തിട്ടുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് ദിവസേന പ്രത്യേകം ഏർപ്പെടുത്തിയ വിമാനങ്ങളും കപ്പൽ സർവീസുകളും ഇതിനായി ഉപയോഗിച്ചു വരുന്നുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. രാജ്യത്ത് നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി എം.എ യൂസഫലിക്ക് ഉറപ്പ് നൽകി. ചാർട്ടേഡ് വിമാനങ്ങളിലും കപ്പലുകളിലുമടക്കം ടൺ കണക്കിന് ഭക്ഷ്യോത്പന്നങ്ങളാണ് ഗൾഫ് മേഖലയിലേക്ക് ഇന്ത്യയിൽ നിന്ന് ലുലു ലഭ്യമാക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യതയ്ക്കൊപ്പം ഇന്ത്യയിലെ കാർഷിക മേഖലയ്ക്കും കയറ്റുമതി രംഗത്തിനും ഇത് വലിയ പിന്തുണയാണ് നൽകുന്നത്. Content Highlights: PM Narendra Modi pledges support to Lulu Group for ensuring food security in GCC countries amid Middle East tensions. Published: 26 Mar 2026, 02:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗൾഫ് വിപണിയിൽ ഭക്ഷ്യക്ഷാമം ഉണ്ടാവില്ല; ലുലുഗ്രൂപ്പിന് എല്ലാ… | Boolokam