ചക്കയിടാൻ കയറിയയാൾ പ്ലാവിൽനിന്ന് വീണ് മരിച്ചു; സംഭവം കോഴിക്കോട് താമരശ്ശേരിയിൽ

ചക്കയിടാൻ കയറിയയാൾ പ്ലാവിൽനിന്ന് വീണ് മരിച്ചു; സംഭവം കോഴിക്കോട് താമരശ്ശേരിയിൽ

M
MathrubhumiSource Link
കോഴിക്കോട്: ചക്കയിടാൻ പ്ലാവിൽ കയറിയ ആൾ വീണ് മരിച്ചു. താമരശ്ശേരി അടിവാരം മുപ്പതേക്കറിൽ താമസിക്കുന്ന കാസർകോട് സ്വദേശി ഇബ്രാഹിം ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. To advertise here, ഏറെനാളായി താമരശ്ശേരിയിൽ താമസക്കാരനാണ് ഇബ്രാഹിം. ബുധനാഴ്ച രാവിലെയാണ് ചക്കയിടാനായി താമസസ്ഥലത്തിന് സമീപത്തെ സുഹൃത്തിന്റെ പറമ്പിലെ പ്ലാവിൽ കയറിയത്. ഏണി ഉപയോഗിച്ച് പ്ലാവിൽകയറിയ ഇബ്രാഹിം പിന്നാലെ പിടിവിട്ട് പ്ലാവിൽനിന്ന് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കാസർകോട്ടുനിന്ന് ബന്ധുക്കളെത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും. Content Highlights: Fatal accident involving a middle-aged man in Thamarassery, Kozhikode., Incident occurred while attempting to harvest jackfruit. Medical intervention at Kozhikode Medical College proved unsuccessful., Authorities are coordinating with family members for body handover. Published: 01 Apr 2026, 04:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചക്കയിടാൻ കയറിയയാൾ പ്ലാവിൽനിന്ന് വീണ് മരിച്ചു; സംഭവം കോഴിക്… | Boolokam