ചെറുവത്തൂർ : പൂരോത്സവം നാടറിയിച്ച് നെല്ലിക്കാതുരുത്തി കഴകം തെക്കരുടെ ഭാഗം ചങ്ങാത്തം ചോദിക്കൽ ചടങ്ങ് ആചാരപ്പെരുമയോടെ നടന്നു. ഉത്തരദേശത്ത് അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടക്കുന്ന ചടങ്ങാണിത്. ശനിയാഴ്ച രാവിലെ തലക്കാട്ട് ക്ഷേത്രത്തിൽനിന്ന് വാല്യക്കാർ ആർപ്പുവിളികളോടെ ചെറുസംഘങ്ങളായിട്ടാണ് ക്ഷേത്രപരിധിയിലെ വീടുകളിലേക്ക് പുറപ്പെട്ടത്. To advertise here, മടക്കരയിൽനിന്ന് കാരിയിൽ ആലിൻകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രസ്ഥാനികരുടെ സാന്നിധ്യത്തിൽ കാരിയിലേക്ക് കടന്നു. വിഭവസമൃദ്ധമായ സദ്യയൊരുക്കിയാണ് വീട്ടുകാർ സംഘത്തെ വരവേറ്റത്. പുഴയും കായലും നീന്തിക്കടന്ന് കണ്ണങ്കൈ, ചെറുവത്തൂർ, കാടങ്കോട്, കാവുംചിറ, ഓരി, കൈതക്കാട്, മാവിലാടം പ്രദേശങ്ങളിൽ സഞ്ചരിച്ച് വൈകിട്ടോടെ തലക്കാട്ട് ക്ഷേത്രത്തിൽ തിരിച്ചെത്തി പൂര പന്തലിൽ പൂരക്കളി അവതരിപ്പിച്ചതോടെയാണ് ആദ്യദിനത്തിലെ ചങ്ങാത്തം ചോദിക്കൽ സമാപിച്ചത്. തെക്കരുടെ ഭാഗം തലക്കാട്ട് ക്ഷേത്രത്തിൽനിന്നും വടക്കരുടെ ഭാഗം അരയാംതുരുത്തി തറവാട്ടിൽ നിന്നുമാണ് ചങ്ങാത്തം ചോദിക്കാൻ പുറപ്പെടുന്നത്. അരയാംതുരുത്തി തറവാട്ടിൽനിന്ന് വാല്യക്കാർ ചെറു സംഘങ്ങളായി ഞായറാഴ്ച ചങ്ങാത്തം ചോദിക്കാൻ പുറപ്പെടും. കഴകം പരിധിയിലെ 5000-ത്തോളം വീടുകളിൽ രണ്ട് ദിവസങ്ങളിലായി വാല്യക്കാർ കയറിയിറങ്ങണം. ദേവിയുടെ ചങ്ങാതിയെ തേടിയുള്ള യാത്രയാണ് ചങ്ങാതം ചോദിക്കൽ ചടങ്ങെന്ന് പഴമക്കാർ പറയുന്നു. Published: 22 Mar 2026, 03:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചങ്ങാത്തം ചോദിച്ച് വാല്യക്കാർ വീടുകളിലെത്തി
M
MathrubhumiSource Link
about 2 months ago