ചട്ടലംഘനങ്ങൾ തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം

ചട്ടലംഘനങ്ങൾ തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം

M
MathrubhumiSource Link
കാക്കനാട് : പ്രചാരണം ചൂടുപിടിക്കും മുൻപേ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നതിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് 'കൊടിയുടെ നിറവ്യത്യാസമില്ല'. ചട്ടലംഘനങ്ങൾ തടയാൻ ജില്ലാ ഭരണകൂടം കർശന നടപടികളിലേക്ക് കടന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 350-ഓളം പ്രചാരണ ബോർഡുകളാണ് ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് നീക്കം ചെയ്തത്. To advertise here, സർക്കാർവാഹനങ്ങൾ തിരഞ്ഞെടുപ്പ് ഓട്ടത്തിന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും 70-ഓളം വാഹനങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റെടുത്തു. വണ്ടിക്കൊപ്പം ഡ്രൈവർമാരെയും കളക്ടർ നേരിട്ട് നിയോഗിച്ചിട്ടുണ്ട്. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ എത്തിച്ച വാഹനങ്ങൾ വരണാധികാരികൾക്കും വിവിധ സ്ക്വാഡുകൾക്കുമായി വീതംവെച്ചു നൽകി. വരും ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങൾ സ്ക്വാഡുകളുടെ പ്രവർത്തനത്തിനായി ഉപയോഗിക്കും. ഒറ്റദിവസം നീക്കിയത് 350 ബോർഡുകൾ ചൊവ്വാഴ്ച ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ അനധികൃതമായി സ്ഥാപിച്ച 250 പോസ്റ്ററുകൾ, 70 ബാനറുകൾ, 50 മറ്റ് പ്രചാരണ ബോർഡുകൾ എന്നിവയാണ് നീക്കം ചെയ്തത്. പരിശോധന വരും ദിവസങ്ങളിലും തുടരും. പരാതികൾ സി-വിജിൽ ആപ്പ് വഴി പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി-വിജിൽ (cVIGIL) ആപ്പ് വഴി തത്സമയം അറിയിക്കാം. ചട്ടലംഘനങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ ആപ്പിലൂടെ നേരിട്ട് അയക്കാവുന്നതാണ്. കൂടാതെ mccernakulam2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും പരാതികൾ നൽകാം. Published: 18 Mar 2026, 02:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചട്ടലംഘനങ്ങൾ തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം — Mathr… | Boolokam