കൊട്ടിയം : ഉമയനല്ലൂർ ബാലസുബ്രഹ്മണ്യസ്വാമിയുടെ ക്ഷേത്രമൈതാനവും വിശാലമായ ഉമയനല്ലൂർ ഏലായും നിറഞ്ഞുകവിഞ്ഞ ജനസഞ്ചയത്തിന് ഉത്സവലഹരി. ആചാരാനുഷ്ഠാനങ്ങളുടെ നിറവിൽ സ്വാമിക്ക് ആറാട്ട്. To advertise here, ഏലായുടെ ആറു കരകളിലായി കെട്ടിയൊരുക്കിയ നെടുംകുതിരകൾ ചട്ടം താങ്ങിയ യുവാക്കളുടെ മെയ്‌ക്കരുത്തിലും ആയിരങ്ങളുടെ ആരവത്തിലും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആടിയുലഞ്ഞെത്തിയത് ആനന്ദക്കാഴ്ചയായി. എട്ടുദിവസത്തെ ഉത്സവാഘോഷങ്ങൾക്കു സമാപനമായി മീനമാസത്തിലെ കാർത്തികനാളിലാണ് നെടുംകുതിരകളുടെയും കെട്ടുകാഴ്ചകളുടെയും ഗജവീരന്മാരുടെയും അകമ്പടിയിൽ ആറാട്ടെഴുന്നള്ളത്ത് നടക്കുന്നത്. വയലേലകളിലെ ചേറും ചെളിയും താണ്ടി കിലോമീറ്ററുകൾ പിന്നിട്ടാണ് നെടുംകുതിരകൾ ക്ഷേത്രസന്നിധിയിൽ എത്തിയത്. തെക്കുംകര കരയുടെ നെടുംകുതിരയാണ് വയൽതാണ്ടി ആദ്യമായി ക്ഷേത്രസന്നിധിയിലേക്ക് എത്തിയത്. പിന്നീട് ഒന്നൊന്നായി കുതിരകളെത്തി വലംവെച്ച് ദേവനെ മുഖംകാണിച്ച് കുതിരപ്പന്തിയിൽ ഇറക്കിയതോടെയാണ് ആറാട്ടുവരവ്. ഗജവീരന്മാരുടെ അകമ്പടിയിൽ ആറാട്ട് എത്തിയതോടെ കൊടിയിറക്കി. രാത്രി കലാപരിപാടികളും നടന്നു. Published: 24 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചന്തം പകർന്ന് നെടുംകുതിരകൾ; ഉമയനല്ലൂർ സുബ്രഹ്മണ്യന് ആറാട്ട്
M
MathrubhumiSource Link
about 2 months ago