ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ ലോഗോ പ്രകാശനം

ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ ലോഗോ പ്രകാശനം

M
MathrubhumiSource Link
ചന്ദനപ്പള്ളി : ആഗോള തീർഥാടനകേന്ദ്രമായ ചന്ദനപ്പള്ളി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ പെരുന്നാൾ ലോഗോ പ്രകാശനം ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്താ നിർവഹിച്ചു. പള്ളിയിൽ നടന്ന ചടങ്ങിൽ ഇടവക വികാരി സുനിൽ എബ്രഹാം, അസി. വികാരി ജോബിൻ യോഹന്നാൻ, റവ. കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പാ, ട്രസ്റ്റി വർഗീസ് കെ. ജെയിംസ്, സെക്രട്ടറി ഷാജി തോമസ്, ഷിജു തങ്കച്ചൻ, ടി.എം. വർഗീസ്, മനോജ് ചന്ദനപ്പള്ളി, ആരോൺ ജി. പ്രീത്, രോഹൻ വി.റോയ്, ബ്ലസൻ കെ.ബിജു എന്നിവർ നേതൃത്വം നൽകി. ഈ വർഷത്തെ പെരുന്നാൾ ലോഗോ ഗീവർഗീസ് സഹദായുടെ ആത്മീയ വീരത്വവും വിശ്വാസ പാരമ്പര്യവും പ്രതിനിധീകരിക്കുന്ന സമഗ്രദൃശ്യചിഹ്നമായി രൂപകല്പന ചെയ്തതാണ്. കുതിരപ്പുറത്ത് വ്യാളിയെ കീഴടക്കുന്ന വിശുദ്ധന്റെ രൂപം നന്മയുടെ ദുഷ്ടതയ്ക്കെതിരായ ജയത്തെ സൂചിപ്പിക്കുന്നു. To advertise here, ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ ഏപ്രിൽ 23-ന് ഗീവർഗീസ് സഹദായുടെ രക്തസാക്ഷിത്വ ദിനാചരണത്തോടെ ആരംഭിച്ച് മേയ് എട്ടിലെ വിഖ്യാതമായ ചന്ദനപ്പള്ളി ചെമ്പെടുപ്പോടെ സമാപിക്കും. കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിലാണ് പെരുന്നാൾ ശുശ്രൂഷകൾ നടക്കുന്നത്. മേയ് ഒന്ന് മുതൽ ആറുവരെ വിവിധ സമ്മേളനങ്ങൾ നടക്കും. പ്രധാന പെരുന്നാൾ ചടങ്ങുകൾ മേയ് ഏഴ്, എട്ട് തീയതികളിലാണ് നടക്കുന്നത്. 101-അംഗ പെരുന്നാൾ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിക്കുന്നു. Published: 24 Mar 2026, 01:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ ലോഗോ പ്രകാശനം — Mathrubhum… | Boolokam