ചന്ദ്രക്കാരൻ മാമ്പഴം കൊണ്ട് ഒരു തനിനാടൻ പുളിശ്ശേരി

ചന്ദ്രക്കാരൻ മാമ്പഴം കൊണ്ട് ഒരു തനിനാടൻ പുളിശ്ശേരി

M
MathrubhumiSource Link
ചന്ദ്രക്കാരൻ മാമ്പഴ പുളിശ്ശേരിയും ചേരുവകളും പണ്ട്, കുട്ടിക്കാലത്ത് തൊടിയിൽ പല തരം മാവുകൾ ഉണ്ടായിരുന്നു. പച്ചക്ക് നല്ല പുളിയുള്ള, പഴുത്താൽ തേൻ മധുരമുള്ള നാട്ടു മാങ്ങ, പഴുത്താൽ ഉൾഭാഗം കൂഴ ചക്കപ്പഴം പോലെ കുഴഞ്ഞ കോട്ട മാങ്ങ, പഴുത്താലും കുഴഞ്ഞു പോകാത്ത സാമാന്യം വലുപ്പമുള്ള മൂവാണ്ടൻ മാങ്ങ, കിളിയുടെ രൂപ സാദൃശ്യമുള്ള കിളിച്ചുണ്ടൻ മാങ്ങ, നല്ല മധുമുള്ള പുളിശ്ശേരിക്ക് ഏറ്റവും യോജിച്ച വലുപ്പം കുറഞ്ഞ ചന്ദ്രക്കാരൻ മാങ്ങ അങ്ങനെ പല ഇനങ്ങൾ. മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകമാണല്ലോ മാമ്പഴ പുളിശ്ശേരി.  To advertise here, വീടിന്റെ വടക്കേയറ്റത്ത് പാടത്തിന്റെ കരയിൽ വലിയൊരു ചന്ദ്രക്കാരൻ നാട്ടുമാവ് ഉണ്ടായിരുന്നു. സ്‌കൂളടച്ചാൽ പിന്നെ ഉച്ച കഴിഞ്ഞ് ആ മാവിൻ ചുവട്ടിലാണ് സമപ്രായക്കാരായ സഹോദരങ്ങളും കൂട്ടുകാരും ഒത്തു കൂടുക. ഏതാണ്ടൊരു 10-30 കുട്ടികൾ ഉണ്ടാകും. വേനൽക്കാലത്ത് ഉച്ചക്ക് ശേഷം ഉണ്ടാകാറുള്ള ചെറു കാറ്റേറ്റ് വീഴുന്ന മാമ്പഴം ആണ് ലക്ഷ്യം. ഒരു ദിവസം ഒരാൾക്ക് രണ്ടോ മൂന്നോ മാമ്പഴം വീതം കിട്ടിയാലായി. അവയൊക്കെ അപ്പോൾ തന്നെ തിന്നു തീർക്കുകയും ചെയ്യും. വല്ലപ്പോഴും ഉണ്ടാകുന്ന വേനൽ മഴയിലാണ് 10-15 മാമ്പഴങ്ങൾ ഒരുമിച്ച് കിട്ടുക. അങ്ങനെയുള്ള ദിവസങ്ങളിൽ തിന്നാൻ തോന്നുന്നയത്ര തിന്ന ശേഷം ബാക്കി അമ്മയെ ഏൽപ്പിച്ചാൽ അമ്മ ഉണ്ടാക്കി തരാറുള്ള (വർഷത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമേ ആ ഭാഗ്യം ലഭിക്കാറുള്ളൂ) മാമ്പഴ പുളിശ്ശേരിയുടെ ഓർമ്മയിൽ, ഇന്നു കിട്ടിയ കുറച്ചു ചന്ദ്രക്കാരൻ നാട്ടു മാമ്പഴം കൊണ്ട് ഒരു മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയത് ഇങ്ങനെയാണ്. ചേരുവകൾ (നാലു പേർക്ക്) ചന്ദ്രക്കാരൻ മാമ്പഴം - 8 എണ്ണം പച്ച മുളക് - 3 എണ്ണം (വലുപ്പവും എരിവും അനുസരിച്ച്) മഞ്ഞൾ പൊടി - അര ടീ സ്പൂൺ തേങ്ങ ചുരണ്ടിയത് - 1 കപ്പ് ജീരകം - അര ടീ സ്പൂൺ തൈര് - 1 കപ്പ് (അധികം പുളിക്കാത്തത്) വറ്റൽ മുളക് - 2 എണ്ണം കറിവേപ്പില - 1 തണ്ട് വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ വെള്ളം ഉപ്പ് കടുക് ആവശ്യത്തിന് പാചക ക്രമം 1. മാമ്പഴം കഴുകി വൃത്തിയാക്കി തൊലി നീക്കം ചെയ്യുക. 2. പാകത്തിന് ഉപ്പും വെള്ളവും, മഞ്ഞൾ പൊടിയും, കീറിയ പച്ച മുളകും ചേർത്ത് മാമ്പഴം വേവിക്കുക. 3. ചുരണ്ടിയ തേങ്ങയും, ജീരകവും വെണ്ണ പോലെ അരച്ച അരപ്പ് തയ്യാറാക്കുക. 4. മാമ്പഴം വേവുന്ന മുറക്ക് അരപ്പ് ചേർത്ത് തിളപ്പിച്ച ശേഷം തീയണച്ച് തൈര് ചേർക്കുക. 5. ചട്ടിയിൽ വെളിച്ചെണ്ണ മൂപ്പിച്ച് കടുക്, കറിവേപ്പില, വറ്റൽമുളക് എന്നിവ താളിച്ചു ചേർക്കുക. Content Highlights: Traditional recipe using Chandrakkaran mangoes, Step-by-step guide for authentic taste, Balanced sweet and tangy flavor profile Published: 30 Mar 2026, 08:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചന്ദ്രക്കാരൻ മാമ്പഴം കൊണ്ട് ഒരു തനിനാടൻ പുളിശ്ശേരി — Mathru… | Boolokam