ചമയവിളക്കെടുത്ത് പുരുഷാംഗനമാർ

ചമയവിളക്കെടുത്ത് പുരുഷാംഗനമാർ

M
MathrubhumiSource Link
ചവറ : ആചാരപ്പെരുമയിൽ ആണിലെ പെണ്ണഴക് വിരിയിച്ച് ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ പുരുഷാംഗനമാർ ചമയവിളക്കെടുത്തു. കാര്യസിദ്ധിക്കായാണ് കുട്ടികൾമുതൽ വയോധികർവരെയുള്ളവർ വ്രതംനോറ്റ് വിളക്കെടുപ്പിനെത്തിയത്. ദീപാരാധനയ്ക്കുശേഷം പുരുഷാംഗനമാർ അഞ്ചും ഏഴും തിരിയിട്ട ചമയവിളക്കുമായി ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്തു. To advertise here, പുലർച്ചെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി ചമയവിളക്ക് കാണാനെത്തുന്നതുംകാത്ത് ക്ഷേത്രക്കുളംമുതൽ കുഞ്ഞാലുംമൂടുവരെ ഇരുവശങ്ങളിലുമായി അവർ നിരന്നുനിന്നു. ദേവിക്കു മുന്നിൽ തങ്ങളുടെ പ്രാർഥനകൾ സമർപ്പിച്ച് അനുഗ്രഹം വാങ്ങിയാണ് വിളക്കെടുത്തവർ മടങ്ങിയത്. ഈ കാഴ്ച കാണാനും ക്യാമറയിലും മൊബൈലിലും പകർത്താനും വിദേശികൾ ഉൾപ്പെടെയുള്ളവർ എത്തി. ചമയവിളക്കിനു പിന്നാലെ പുലർച്ചെ ആറാട്ട് നടത്തി പ്രത്യേകം തയ്യാറാക്കിയ കുരുത്തോലപ്പന്തലിൽ ദേവി വിശ്രമിക്കാനായി ഇരുന്നതോടെ ആദ്യദിവസത്തെ ഉത്സവത്തിനു സമാപനമായി. ചമയവിളക്കിന് വർണം ചാർത്തി കെട്ടുകാഴ്ചയും നടന്നു. സമാപനദിവസമായ ബുധനാഴ്ചയും ചമയവിളക്കെടുക്കാൻ ഒട്ടേറെ ഭക്തരെത്തും. ഐതിഹ്യവും വിശ്വാസവും ഇടകലർന്ന ചമയവിളക്ക്‌ ചവറയുടെ ദേശീയോത്സവംകൂടിയാണ്. ചടങ്ങുകൾക്ക് പ്രസിഡന്റ് ആർ. രാജീവ് ചന്ദ്രൻ, സെക്രട്ടറി കുന്നത്രാടിയിൽ എസ്. രാജശേഖരൻപിള്ള, പബ്ലിസിറ്റി കൺവീനർ വിനു വി. നായർ, ഖജാൻജി ജി. അനിലാൽ തുടങ്ങിയവർ നേതൃത്വം നൽകി. Published: 25 Mar 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചമയവിളക്കെടുത്ത് പുരുഷാംഗനമാർ — Mathrubhumi | Boolokam | Boolokam