ചരിത്രം ക്ലിക്ക് ചെയ്ത് സാം,കാത്തുസൂക്ഷിച്ച് ജോജി; ഇടുക്കിപദ്ധതിയുടെ ചരിത്രം പകർത്തിയ ക്യാമറ കണ്ണുകൾ

ചരിത്രം ക്ലിക്ക് ചെയ്ത് സാം,കാത്തുസൂക്ഷിച്ച് ജോജി; ഇടുക്കിപദ്ധതിയുടെ ചരിത്രം പകർത്തിയ ക്യാമറ കണ്ണുകൾ

M
MathrubhumiSource Link
സജീവൻ അച്യുതൻ Last Updated: 29 March 2026, 09:13 AM IST കുറവൻ-കുറത്തി മലകൾ മുതൽ രണ്ടാം ഘട്ടം വരെ ഇടുക്കി ഡാമിന്റെ നിർമ്മാണ ചരിത്രം പറയുന്ന ചിത്രങ്ങൾ  സാമെടുത്ത ആദ്യ ചിത്രം: ഇടുക്കിയിലെ കുറവൻ- കുറത്തി മലകൾ മൂലമറ്റം: അഞ്ച് പതിറ്റാണ്ടുമുമ്പ് ഇടുക്കിയുടെ കാടും മലയും താണ്ടി താനെടുത്തത് കാലം കാത്തുവെയ്ക്കുന്ന ചിത്രങ്ങളായിരിക്കുമെന്ന് മൂലമറ്റംകാരൻ സി.പി. സാം ഓർത്തിരുന്നില്ല. ഇടുക്കി പദ്ധതിയുടെ സുവർണ ജൂബിലി ആഘോഷവേളയിൽ സാമിന്റെ ഈ ചിത്രങ്ങളിലൂടെയാണ് പദ്ധതിയുടെ ചരിത്രനിമിഷങ്ങളെ വർത്തമാനകാലം ഓർത്തെടുക്കുന്നത്. വൈദ്യുതി ബോർഡിന്റെ ഒരേയൊരു ഫോട്ടോഗ്രാഫറായിരുന്നു മൂലമറ്റം ചോഴിയാറ്റിൽ സി.പി. സാം. To advertise here, സുവർണജൂബിലിയുടെ ഭാഗമായി വൈദ്യുതി ബോർഡ് പുറത്തിറക്കിയ സുവനീറിലെ ബഹുഭൂരിപക്ഷം ചിത്രങ്ങളും സാമെടുത്തതാണ്. ചിത്രങ്ങൾ നശിക്കാതെ സൂക്ഷിച്ചുവെച്ച സാമിന്റെ മകൻ ജോജി സൈമണെയും വൈദ്യുതിബോർഡ് ആദരിച്ചിരുന്നു. എടുക്കുന്ന ഫോട്ടോകളെല്ലാം സാം സൂക്ഷിച്ചുവെച്ചു. കാനഡയുടെ സഹായത്തോടെയായിരുന്നു ഇടുക്കി പദ്ധതിയുടെ നിർമാണം. അതിനാൽ നിർമാണത്തിന്റെ ഓരോ ഘട്ടവും ഫിലിമിലാക്കാൻ വൈദ്യുതിബോർഡ് പ്രത്യേകം നിഷ്‌കർഷിച്ചിരുന്നു. ചിത്രമെടുത്ത തീയതിയും ചെറുകുറിപ്പും ഫോട്ടോയ്ക്കുപിന്നിൽ സാം കുറിച്ചു. തന്റെ ജയാ സ്റ്റുഡിയോയുടെ ഫയലിൽ ഈ ചിത്രങ്ങളെല്ലാം സാം ക്രമീകരിച്ചുവെച്ചു. 2003-ൽ സാം അന്തരിച്ചു. പിന്നീട് സ്റ്റുഡിയോ നടത്തിപ്പ് ജോജിയും ചേട്ടൻ ജയനുമായിരുന്നു. അവ അതേപോലെതന്നെ ഇരുവരും സൂക്ഷിച്ചു. ഇടയ്ക്ക് ജയനും മരണപ്പെട്ടു. എങ്കിലും ജോജി സൈമൺ അവയെ കൈവിട്ടില്ല. സുവനീറിലുൾപ്പെടുത്തുന്നതിനായി ജോജി സൈമണാണ് ഈ ഫോട്ടോകൾ വൈദ്യുതിബോർഡ് അധികൃതർക്ക് നൽകിയത്. അപ്പോഴാണ് ഇടുക്കി പദ്ധതിയുടെ ഗതകാല സാക്ഷ്യങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് അധികൃതർപോലും അറിയുന്നത്. സാം, ജോജി 1956 ഒടുവിലാണ് മദ്രാസിൽ സിനിമാട്ടോഗ്രഫറായിരുന്ന സാമിന് വൈദ്യുതി ബോർഡിന്റെ ഫോട്ടോഗ്രാഫറായി നിയോഗം ലഭിച്ചത്. ഇടുക്കി അണക്കെട്ടിന്റെ ആലോചനയുടെ ഭാഗമായി 1957 നവംബർ 11-ന് കുറവൻ- കുറത്തി മലകളെ പകർത്തിയതോടെയാണ് ആ ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഇടുക്കിയിൽ തുടങ്ങി കക്കിയും പമ്പയും കക്കയവും പള്ളിവാസലും മുതൽ ഇടുക്കി രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം വരെ സാമിന്റെ സപര്യ തുടർന്നു. 1986-ൽ സാം ജോലിയിൽനിന്ന്‌ വിരമിച്ചു. അതോടെ ഫോട്ടോഗ്രഫർ തസ്തികയും വൈദ്യുതി ബോർഡ് നിർത്തലാക്കി. സാമിന്റെ ഭാര്യ ലീലാമ്മയും വൈദ്യുതിബോർഡ് ഉദ്യോഗസ്ഥയായിരുന്നു. ജോജിയെക്കൂടാതെ ആറ്‌ മക്കൾകൂടിയുണ്ട്. Content Highlights: Discover the legacy of C.P. Sam, the official photographer who documented the Idukki Dam construction. Published: 29 Mar 2026, 09:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചരിത്രം ക്ലിക്ക് ചെയ്ത് സാം,കാത്തുസൂക്ഷിച്ച് ജോജി; ഇടുക്കിപ… | Boolokam