മുംബൈ : ചരിത്രകാരൻ ജയ്‌സിങ് റാവു പവാർ (85) കോലാപുരിൽ അന്തരിച്ചു. ഛത്രപതി ശിവജിയുടെയും രാജർഷി ഷാഹു മഹാരാജിന്റെയും ചരിത്രം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. To advertise here, മൂന്ന് പതിറ്റാണ്ടിലേറെയായി കോളേജ് പ്രൊഫസറായി പ്രവർത്തിച്ച പവാർ കോളേജ് വിദ്യാർഥികൾക്കായി 20 പാഠപുസ്തകങ്ങൾ രചിച്ചു. 'മഹാറാണി താരാബായി', 'സേനാപതി സന്താജി ഘോർപാഡെ', 'മറാഥേ ശാഹിച്ച മഗോവ', 'രാജർഷി ഷാഹു സ്മാരക് ഗ്രന്ഥ്' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകങ്ങൾ. അഖിൽ മഹാരാഷ്ട്ര ഇതിഹാസ് പരിഷത്തിന്റെ (ഓൾ മഹാരാഷ്ട്ര ഹിസ്റ്ററി കോൺഫറൻസ്) സ്ഥാപക അംഗമായിരുന്നു. മൂന്നുവർഷം അതിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1992-ൽ അദ്ദേഹം മഹാരാഷ്ട്ര ഇതിഹാസ പ്രബോധിനി (മഹാരാഷ്ട്ര ഹിസ്റ്ററി അക്കാദമി) സ്ഥാപിച്ചു. ചരിത്രഗവേഷണവും സാമൂഹിക പ്രബുദ്ധതയും എന്ന ആശയത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്ന അദ്ദേഹം ശിവാജി സർവകലാശാലയിലെ രാജർഷി ഷാഹു ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു. പവാറിന്റെ നിര്യാണത്തിൽ ചരിത്ര ഗവേഷണ മേഖലയിലെ തത്ത്വചിന്തയുള്ള ഒരു വഴികാട്ടിയെ സംസ്ഥാനത്തിന് നഷ്ടപ്പെട്ടുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. Published: 27 Mar 2026, 12:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചരിത്രകാരൻ ജയ്‌സിങ് റാവു പവാർ അന്തരിച്ചു
M
MathrubhumiSource Link
about 1 month ago