ചരിത്രമറിയാൻ അൽ ഹെയ്ൽ കോട്ട

ചരിത്രമറിയാൻ അൽ ഹെയ്ൽ കോട്ട

M
MathrubhumiSource Link
: ഫുജൈറയിൽ ഏറ്റവും പ്രാചീനവും ചരിത്രപരവുമായ പൈതൃകസ്മാരകമാണ് വാദി ഹെയ്‌ലിൽ സ്ഥിതിചെയ്യുന്ന അൽ ഹെയ്ൽ കോട്ട. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമിച്ച കോട്ടയിൽ ഒരു നിരീക്ഷണകേന്ദ്രവുമുണ്ട്. ഫുജൈറ നഗരത്തിൽനിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയായി മലനിരകളുടെ ഇടയിലാണ് കോട്ട നിലകൊള്ളുന്നത്. To advertise here, കഠിനമായചൂടിനെ ചെറുക്കാൻ പരമ്പരാഗത അറബ് നിർമാണരീതി പ്രകാരം കല്ലും മണ്ണും ഉപയോഗിച്ചാണ് കോട്ടനിർമിച്ചത്. എമിറേറ്റിലെ പ്രധാന കാർഷിക പ്രദേശംകൂടിയായ കോട്ടയുടെ ചുറ്റും കൃഷിയിടങ്ങളും പനന്തോട്ടങ്ങളും കാണാം. മലനിരകളുടെയും താഴ്വാരകളുടെയും മികച്ചകാഴ്ചകളും ഇവിടെനിന്ന് ആസ്വദിക്കാം. ഫുജൈറയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന കേന്ദ്രത്തെ ഭാവി തലമുറകൾക്കായി സംരക്ഷിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. കോട്ടയുടെ സമീപത്തുള്ള അൽ ഹെയ്ൽ കാസിൽ പരമ്പരാഗത ഇമിറാത്തി ജീവിതരീതികളിലേക്കാണ് സന്ദർശകരെ ക്ഷണിക്കുന്നത്. ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടുമണിമുതൽ വൈകീട്ട് ആറുമണിവരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടു മണിമുതൽ വൈകീട്ട് ആറുമണിവരെയുമാണ് സന്ദർശനസമയം. പ്രവേശനം സൗജന്യമാണ്. Published: 30 Mar 2026, 01:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചരിത്രമറിയാൻ അൽ ഹെയ്ൽ കോട്ട — Mathrubhumi | Boolokam | Boolokam