ചരിത്രമുറങ്ങുന്ന മണ്ണടി

ചരിത്രമുറങ്ങുന്ന മണ്ണടി

അവധിക്കാലത്ത് ഒരുദിനം കുടുംബവുമൊത്ത് സന്തോഷത്തോടെ പോയിവരാനൊരിടം. ജില്ലയിൽ അത്തരം സ്ഥലങ്ങൾ എവിടെയൊക്കെയുണ്ട് ? ആളുകളെ കാത്തിരിക്കുന്ന കാഴ്ചകൾ എന്തൊക്കെ? To advertise here, അടൂർ: ചരിത്രം അറിയാനും പുരാവസ്തുക്കളും ശിലയിലെ കൊത്തുപണികളുമൊക്കെ കാണാനും ആഗ്രഹിക്കുന്നവരാണെങ്കിൽ അവധിക്കാലത്ത് മണ്ണടിയിലേക്ക് പോകാം. ധീരദേശാഭിമാനിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ പടപൊരുതിയ പോരാളിയുമായ വേലുത്തമ്പി ദളവ ജീവത്യാഗംചെയ്‌ത സ്ഥലമാണ് മണ്ണടി. വേലുത്തമ്പി ദളവയുടെ അവസാന നാളുകൾ ചെലവഴിച്ചത് മണ്ണടിയിലാണെന്നാണ് ചരിത്രം പറയുന്നത്. വേലുത്തമ്പി ദളവ ജീവത്യാഗംചെയ്ത ഇടത്ത് അദ്ദേഹത്തിന്റെ സ്‌മരാണാർഥം ചരിത്രമ്യൂസിയവും പൂർണകായപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ തെക്കുപടിഞ്ഞാറെ അതിർത്തിയിലെ മണ്ണടി ഗ്രാത്തിലുള്ള ഈ സ്‌മാരകം ജില്ലയിലുള്ളവർക്ക് ചെറിയ സമയം കൊണ്ട് കണ്ടുപോകാവുന്ന ഇടമാണ്. വേലുത്തമ്പി ദളവയുടെ വീരചരിത്രം വേലുത്തമ്പി ദളവയുടെ പൂർണകായ പ്രതിമയുള്ള, അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളുടെ പകർപ്പുകളും പുരാവസ്തുവകുപ്പ് സ്ഥാപിച്ച മ്യൂസിയത്തിൽ കാണാം. വേലുത്തമ്പി ദളവയുടെ ജീവിതം പറയുന്ന ചിത്രഗാലറി, തിരുവിതാംകൂർ ഭരണാധികാരികളുടെ ഛായാചിത്രങ്ങൾ, പുരാതന കാർഷിക ഉപകരണങ്ങൾ, പീരങ്കികൾ, പുരാതന യുദ്ധോപകരണങ്ങൾ തുടങ്ങിയവ മ്യൂസിയത്തിൽ പ്രദർശനത്തിനുണ്ട്. ബ്രിട്ടീഷുകാർ നശിപ്പിച്ചതായി പറയപ്പെടുന്ന ക്ഷേത്രവും മ്യൂസിയത്തോട് ചേർന്നുണ്ട്. ഇതിനടുത്താണ് വേലുത്തമ്പി ദളവ ജീവത്യാഗംചെയ്ത ഇടമായി അടയാളപ്പെടുത്തിയിരിക്കുന്നത്. വെയിൽ കുറഞ്ഞ സമയങ്ങളിൽ എത്തിയാൽ മ്യൂസിയം വളപ്പിലെ മനോഹരമായ പൂന്തോട്ടവും ആസ്വദിക്കാം. രാവിലെ 9.30 മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെയുമാണ് പ്രവർത്തനസമയം. തിങ്കളാഴ്ച അവധിയാണ്. പ്രവേശനം സൗജന്യം. എം.സി. റോഡിൽ ഏനാത്ത് എത്തിയാൽ ഇവിടെനിന്ന് കടമ്പനാട് റോഡിൽ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ മ്യൂസിയത്തിൽ എത്താം. കാമ്പിത്താൻ മണ്ഡപം മ്യൂസിയത്തിൽനിന്ന് ഒരുകിലോമീറ്റർ ദൂരത്തിലുള്ള കാമ്പിത്താൻ മണ്ഡപവും സന്ദർശകർക്ക് പ്രിയപ്പെട്ട ഇടമാണ്. തഞ്ചാവൂർ മാതൃകയിൽ നിർമിച്ചിട്ടുള്ള മണ്ഡപവും അഭിമുഖമായിയൊഴുകുന്ന കല്ലടയാറും മനോഹരകാഴ്ചയാണ് സമ്മാനിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൽമണ്ഡപം ശില്പാലംകൃതമാണ്. മണ്ഡപവും മുന്നിലൂടെ ആറ്റുതീരത്തേക്കുള്ള പടവുകളും ചിത്രങ്ങളും വീഡിയോകളും പകർത്താൻ അനുയോജ്യമാണ്. മണ്ണടി ദേവിയുടെ പ്രതിപുരുഷനായി അറിയപ്പെട്ടയാളാണ് കാമ്പിത്താൻ. കാമ്പിത്താൻ വിശ്രമിച്ചിരുന്ന സ്ഥലത്ത് രാജഭരണകാലത്ത് സ്ഥാപിച്ചതാണ് സ്മൃതിമണ്ഡപം. Published: 22 Apr 2026, 01:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചരിത്രമുറങ്ങുന്ന മണ്ണടി — Mathrubhumi | Boolokam | Boolokam