കാസർകോട് : ജി.യു.പി. സ്കൂളിൽ കുട്ടികൾക്കായി 'സിനി സെസ്റ്റ്' ചലച്ചിത്ര ക്യാമ്പ് നടത്തി. ലോകപ്രശസ്തമായ 24 സിനിമകളാണ് രണ്ട് ദിവസമായി നടന്ന ക്യാമ്പിൽ കുട്ടികൾ ആസ്വദിച്ചത്. സിനിമയ്ക്കുശേഷം എല്ലാവരും ആസ്വാദനക്കുറിപ്പുമെഴുതി. To advertise here, കാസർകോട് നഗരസഭാ അധ്യക്ഷ ഷാഹിനാ സലിം ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് റാഷിദ് പൂരണം അധ്യക്ഷതവഹിച്ചു. സിനിമാ നടൻ രാജേഷ് മാധവൻ, പ്രഥമാധ്യാപിക ഭാരതി, സർവമംഗള റാവു, എ. ശ്രീകുമാർ, കെ.സി. ലൈജുമോൻ, എ.പി. മീനാകുമാരി, ആശാ ബാബു, വിജയൻ ശങ്കരംപാടി, അൻവിത് ഷെട്ടി എന്നിവർ സംസാരിച്ചു. Published: 04 May 2026, 04:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

