ചലച്ചിത്രപ്രവർത്തകൻ എസ്. ഗോപകുമാർ അന്തരിച്ചു

ചലച്ചിത്രപ്രവർത്തകൻ എസ്. ഗോപകുമാർ അന്തരിച്ചു

നെയ്യാറ്റിൻകര : നിരവധി മലയാളസിനിമകളിൽ അസോ. ഡയറക്ടറും നടനുമായിരുന്ന കീഴാറൂർ കുറ്റിയായണിക്കാട് ഭദ്രകാളി ദേവീക്ഷേത്രത്തിന് സമീപം പുതുവൽ 'ആരാമത്തിൽ' എസ്. ഗോപകുമാർ (മണിക്കുട്ടൻ-56) അന്തരിച്ചു. To advertise here, സംവിധായകരായ രഞ്ജിത്ത്, പദ്മകുമാർ, അൻവർ റഷീദ് എന്നിവർക്കൊപ്പം അസോ. ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. രാവണപ്രഭു, മാളികപ്പുറം, സുമതി വളവ് തുടങ്ങിയ അനേകം സിനിമകളിൽ ശ്രദ്ധേയവേഷത്തിലും അഭിനയിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്‌ന്റ് എന്ന ചിത്രത്തിലെ ഓസ്കർ അവാർഡ് ജേതാവിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ അംഗവും 464 നമ്പർ കുറ്റിയായണിക്കാട് എൻ.എസ്.എസ്. കരയോഗം ഭരണസമിതി അംഗവുമായിരുന്നു. മക്കൾ: ആദിത്യൻ (ബാഡ്മിന്റൺ കോച്ച്), അനന്തു (ചെസ് ട്രെയിനർ) മരുമകൾ: സി.പി. ഹിമ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ ഒൻപതിന്. Published: 17 Apr 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചലച്ചിത്രപ്രവർത്തകൻ എസ്. ഗോപകുമാർ അന്തരിച്ചു — Mathrubhumi… | Boolokam