ചവറ കോളേജിന് എൻ.എസ്.എസ്. ഓവറോൾ പുരസ്‌കാരം

ചവറ കോളേജിന് എൻ.എസ്.എസ്. ഓവറോൾ പുരസ്‌കാരം

M
MathrubhumiSource Link
ചവറ :ബേബിജോൺ സ്മാരക സർക്കാർ കോളേജിലെ എൻ.എസ്.എസ്.യൂണിറ്റിന് കേരള സർവകലാശാലയുടെ ഓവറോൾ കിരീടം. 2023-24ലെ പുരസ്കാരമാണ് നേടിയത്. മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി ഹിന്ദിവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ജി. ഗോപകുമാറിനെയും മികച്ച എൻ.എസ്.എസ്. പ്രതിനിധികളായി എ. അഭിനവ്, അഖിലാരാജ് എന്നിവരെയും തിരഞ്ഞടുത്തു. To advertise here, മുൻപ്‌ രണ്ടുതവണ കോളേജിലെ എൻ.എസ്.എസ്.യൂണിറ്റ് അവാർഡ് നേടിയിരുന്നു. ഗ്രാമീണർക്ക്‌ വായനയുടെ ലഹരിപകർന്ന പടവുകൾ, കുടുംബമാണ് നമ്മുടെ ലഹരിയെന്ന മുദ്രാവാക്യമുയർത്തി വിമുക്തി പരിപാടി, പാലിയേറ്റീവ് കെയർ പ്രവർത്തനം എന്നിവയിൽ മികച്ച പ്രകടനമാണ് യൂണിറ്റ് അംഗങ്ങൾ നടത്തിയത്. കാര്യവട്ടം കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ആർ. ജോളി ബോസ് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിൽനിന്ന്‌ അവാർഡ് ഏറ്റുവാങ്ങി. എൻ.എസ്.എസ്. റീജണൽ ഡയറക്ടർ വൈ.എം. ഉപ്പിൻ, യൂത്ത് ഓഫീസർ പീയൂഷ്, എൻ.എസ്.എസ്. സംസ്ഥാന ഓഫീസർ ഡോ. ഡി. ദേവിപ്രിയ, യൂണിവേഴ്സിറ്റി പ്രോഗ്രാം കോഡിനേറ്റർ ഡോ. എ. ഷാജി, സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. Published: 15 Mar 2026, 02:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചവറ കോളേജിന് എൻ.എസ്.എസ്. ഓവറോൾ പുരസ്‌കാരം — Mathrubhumi | B… | Boolokam